ഇന്ത്യക്ക് കോമണ്‍വെല്‍ത്തില്‍ 23 സ്വര്‍ണം; മെഡല്‍ കുതിപ്പ് തുടരുന്നു

Sat,Apr 14,2018


ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് ഇന്ത്യയ്ക്ക് ആവേശകരമായ മെഡല്‍ നേട്ടം. അഞ്ചു സ്വര്‍ണമാണ് ഇന്ത്യ ഇന്ന് നേടിയത്.
പുരുഷ - വനിത ഗുസ്തിയിലാണ് ഇന്ത്യയുടെ മെഡല്‍ പട്ടിക ഉയര്‍ന്നത്. വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ നോര്‍ഡിക് ഗുസ്തിയില്‍ വിനേഷ് ഫോഗാട്ട് സ്വര്‍ണം നേടി. നേരത്തെ പുരുഷന്മാരുടെ ഗുസ്തി 125 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സുമിത് മാലിക് സ്വര്‍ണവും വനിതാ ഗുസ്തി 62 കിലോയില്‍ സാക്ഷി മാലിക് വെങ്കലവും നേടിയിരുന്നു. 62 കിലോ നോഡ്രിക് വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ മെഡല്‍ നേട്ടം.
2014 ല്‍ 58 കിലോ ഫ്രീസ്‌റ്റൈലില്‍ സാക്ഷി വെള്ളിയും 2016 ലെ റിയോ ഒളിംപിക്‌സില്‍ വെങ്കലവും നേടിയിട്ടുണ്ട്.
ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 86.47 മീറ്റര്‍ ദൂരം എറിഞ്ഞാണു നീരജിന്റെ സ്വര്‍ണനേട്ടം. ജൂനിയര്‍ ലോക ചാംപ്യനാണു നീരജ്. ഇതോടെ ഇന്നുമാത്രം ഇന്ത്യ സ്വന്തമാക്കിയത് അഞ്ചു സ്വര്‍ണമാണ്. നേരത്തെ ബോക്‌സിങ്ങിലും ഷൂട്ടിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. ബോക്‌സിങ്ങില്‍ മേരി കോമും ഗൗരവ് സോളങ്കിയും ഷൂട്ടിങ്ങില്‍ സഞ്ജീവ് രജ്പുത്തുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്.
വനിതകളുടെ 45-48 കിലോ വിഭാഗം ബോക്‌സിങ്ങിലൂടെ ഇന്ത്യയുടെ മേരി കോമാണ് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.
പിന്നാലെ പുരുഷന്മാരുടെ 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കി സ്വര്‍ണം നേടി. ഷൂട്ടിങ്ങില്‍ 50 എംഎം റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗത്തിലാണ് സഞ്ജീവ് രജ്പുത് മെഡല്‍ നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണു സഞ്ജീവിന്റെ സ്വര്‍ണനേട്ടം.
കൂടാതെ ബോക്‌സിങ് പുരുഷ 46-49 കിലോ വിഭാഗത്തിലും 60 കിലോ വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളിയും നേടിയിട്ടുണ്ട്. അമിത്, മനീഷ് കൗശിക് എന്നിവരാണ് വെള്ളി സ്വന്തമാക്കിയത്.
ഇതോടെ 23 സ്വര്‍ണവും 13 വെള്ളിയും 16 വെങ്കലവുമടക്കം 52 മെഡലുകളുമായി ഇന്ത്യ മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Other News

  • ഐ.പി.എല്ലില്‍ ആദ്യ സെഞ്ച്വറി ക്രിസ് ഗെയിലിന്‌
  • ഐ.പി.എല്ലില്‍ തഴഞ്ഞതിന്റെ ക്ഷീണം കൗണ്ടിയില്‍ തീര്‍ത്ത് ഇഷാന്ത് ശര്‍മ്മ
  • സ്റ്റീവ് സ്മിത്തിന് ഇനി പുതിയ ദൗത്യം!
  • അപ്പീല്‍ ഇര്‍ഫാനു വേണ്ടി മാത്രം
  • മാ​ഞ്ച​സ്​​റ്റ​ർ സിറ്റിക്ക്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ടം
  • മോ​ണ​കോ​യെ 7-1ന്​ ​ത​ക​ർ​ത്ത് പി.​എ​സ്.​ജി ഫ്ര​ഞ്ച്​ ചാ​മ്പ്യ​ന്മാ​ർ
  • സ്വര്‍ണ മെഡല്‍ ജേതാവിന് നേരെ ആക്രമണം; ഇഷ്ടികയും കല്ലുമെറിഞ്ഞു
  • കോമണ്‍വെല്‍ത്ത് ഗെയിംസ്: സിന്ധുവിനെ തോല്‍പിച്ച് സൈനയ്ക്ക് സ്വര്‍ണം
  • ശ്രീകാന്തിന് ഫൈനലില്‍ തോല്‍വി; സ്‌ക്വാഷ് ഡബിള്‍സിലും വെള്ളി
  • മുംബൈയ്‌ക്കെതിരെ അവസാന പന്തില്‍ ഹൈദരാബാദിന് ജയം
  • Write A Comment

     
    Reload Image
    Add code here