സ്വര്‍ണ മെഡല്‍ ജേതാവിന് നേരെ ആക്രമണം; ഇഷ്ടികയും കല്ലുമെറിഞ്ഞു

Sun,Apr 15,2018


വാരാണസി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയ പൂനം യാദവിന് നേരെ ആക്രമണം. വാരാണസിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് പൂനം യാദവിന് നേരെ അജ്‍ഞാതരുടെ ആക്രമണമുണ്ടായത്. ഒരു കൂട്ടം ആളുകള്‍ പൂനത്തിന് നേരെ ഇഷ്ടികയും കല്ലുകളും വലിച്ചെറിയുകയായിരുന്നു. ആക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഗോള്‍ഡ് കോസ്റ്റില്‍ ഭാരോദ്വഹനത്തിലാണ് പൂനം ഇന്ത്യക്കായി സ്വര്‍ണം നേടിയത്. അച്ഛനും അമ്മാവനും സഹോദരനും പൂനത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിത ആക്രമണത്തില്‍ അവരും താഴെ വീണു. തുടര്‍ന്ന് പോലീസെത്തി സുരക്ഷാ വലയത്തിലാക്കിയാണ് സംഘര്‍ഷത്തില്‍ നിന്ന് പൂനത്തെ രക്ഷിച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പൂനത്തിന്റെ ബന്ധുക്കളും അടുത്ത ഗ്രാമത്തിലെ ഗ്രാമത്തലവനും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായും പോലീസ് ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ഇന്ത്യന്‍ താരം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ആക്രമിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൂനം 100-ലേക്ക് വിളിച്ച് പോലീസ് സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. 69 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് പൂനം സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 100 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 122 കിലോഗ്രാമും പൂനം ഉയര്‍ത്തി.

Other News

  • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
  • ലിവര്‍പൂളിന് ആവേശവിജയം
  • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
  • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
  • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
  • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
  • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
  • കേരള ബ്ലാസ്‌റ്റേഴ്‌സിനെ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്ത
  • കെനിയന്‍ താരം മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി
  • ഒരു ഗോളിന് പിന്നില്‍ നിന്നശേഷം ബാഴ്‌സ തിരിച്ചടിച്ചു; റയലിന് സമനില
  • അഞ്ചില്‍ അഞ്ചിലും വിജയം; 100 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആവര്‍ത്തിച്ച് ചെല്‍സിയും ലിവര്‍പൂളും
  • Write A Comment

     
    Reload Image
    Add code here