വനിതാ സൂപ്പര്‍ ലീഗ് ടിട്വന്റി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരിയായി സ്മൃതി

Mon,Aug 06,2018


ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന കിയ സൂപ്പര്‍ലീഗ് ടിട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം തുടരുന്ന ഇന്ത്യയുടെ സ്മൃതി മന്ദാനയുടെ പേരില്‍ മറ്റൊരു റെക്കോഡ് കൂടി. വനിതാ സൂപ്പര്‍ ലീഗ് ടിട്വന്റി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരിയായിരിക്കുകയാണ് സ്മൃതി. ടൂര്‍ണമെന്റില്‍ വെസ്റ്റേണ്‍ സ്റ്റോമിനു വേണ്ടിയാണ് സ്മൃതി കളിക്കുന്നത്. യോര്‍ക്ക്‌ഷെയര്‍ ഡയമണ്ട്‌സിനെതിരായ മത്സരത്തില്‍ 56 റണ്‍സെടുത്ത സ്മൃതിയുടെ മികവില്‍ വെസ്റ്റേണ്‍ സ്റ്റോം വിജയം കരസ്ഥമാക്കിയിരുന്നു. ഈ മത്സരത്തിലാണ് സ്മൃതി റെക്കോഡ് ബുക്കില്‍ ഇടം നേടിയത്.

36 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത സ്മൃതിയുടെ മികവില്‍ യോര്‍ക്ക്‌ഷെയര്‍ ഡയമണ്ട്‌സ് കുറിച്ച 173 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ വെസ്റ്റേണ്‍ സ്റ്റോം മറികടന്നു. അഞ്ച് ഫോറും മൂന്നു സിക്‌സുമടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്.

ലീഗില്‍ തുടര്‍ച്ചയായ ആറു മത്സരങ്ങളിലെ സ്മൃതിയുടെ പ്രകടനം കാണുക; 48, 37, 52 നോട്ടൗട്ട്, 43 നോട്ടൗട്ട്, 102, 56. ആറുമത്സരങ്ങളില്‍ നിന്ന് 338 റണ്‍സെടുത്ത സ്മൃതി, 2016-ല്‍ സ്‌റ്റെഫാനി ടെയ്‌ലര്‍ കുറിച്ച 289 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. സൂപ്പര്‍ലീഗ് ടിട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയും സ്മൃതി തന്നെയാണ്. ഇന്ത്യയുടെ ടിട്വന്റി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഇത്തവണ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്.

അവസാന മൂന്ന് സീസണുകളിലെ വനിതാ സൂപ്പര്‍ലീഗ് ടിട്വന്റി ടോപ് സ്‌കോറര്‍മാര്‍.

2016 - സ്‌റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റേണ്‍ സ്റ്റോം) - 289

2017 - റേച്ചല്‍ പ്രീസ്റ്റ് (വെസ്റ്റേണ്‍ സ്റ്റോം) - 261

2018 - സ്മൃതി മന്ദാന (വെസ്റ്റേണ്‍ സ്റ്റോം) - 338*

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇതുവരെ 338 റണ്‍സെടുത്ത സ്മൃതിക്ക് പിന്നില്‍ രണ്ടാമതായി ഉള്ളത് 181 റണ്‍സെടുത്ത ലോറന്‍ വിന്‍ഫീല്‍ഡാണ്. ഈ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയും (84.50), സ്‌ട്രൈക്ക് റേറ്റും (183.69), ഉയര്‍ന്ന വ്യക്തിഗത സ്‌കോറും (61 പന്തില്‍ നിന്ന് 102), കൂടുതല്‍ തവണ അന്‍പതിലേറെ റണ്‍സും (3 തവണ), കൂടുതല്‍ ബൗണ്ടറികളും (34), സിക്‌സറുകളും (19) സ്മൃതിയുടെ പേരില്‍ തന്നെ.

Other News

  • ഇഷാന്തിന്റെ ഒരോവറിലെ ആറു പന്തും നോ ബോള്‍; ഇന്ത്യയുടെ വിജയം ചോദ്യം ചെയ്ത് ഫോക്‌സ് സ്‌പോര്‍ട്‌സ്
  • രചനോക് ഇന്റാനോണിനെ തോല്‍പ്പിച്ച് സിന്ധു വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍
  • രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു
  • ആദ്യ ദിനം ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 277 റണ്‍സ്
  • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
  • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
  • കോലിക്ക് റെക്കോഡ്
  • പെര്‍ത്തിലെ വാക്കയില്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമെന്ന് പോണ്ടിങ്
  • അഡ്‌ലെയ്ഡില്‍ ഋഷഭിന് ലോക റെക്കോഡ്
  • ചരിത്രമെഴുതി ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം
  • ലിവര്‍പൂളിന് വിജയം, ചെല്‍സിക്ക് തോല്‍വി; ആഴ്‌സണലിനെതിരെ യുണൈറ്റഡിന് സമനില
  • Write A Comment

     
    Reload Image
    Add code here