പോസ്റ്റ് ചെയ്ത ഇന്ത്യന്‍ ടീമിന്റെ ഫോട്ടോയില്‍ കോലിയുടെ ഭാര്യ അനുഷ്‌ക്കയും; ബി.സി.സി.ഐ വിവാദത്തില്‍

Wed,Aug 08,2018


ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ഹൈക്കമ്മീഷനെ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോ ഇപ്പോള്‍ വിവാദമുയര്‍ത്തിയിരിക്കയാണ്. ബി.സി.സി.ഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്ക് വച്ച ഫോട്ടോയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും നടിയുമായ അനുഷ്‌ക്ക ശര്‍മ്മ ഉള്‍പ്പെട്ടതാണ് ചിലരെ പ്രകോപിപ്പിച്ചത്. കോലിക്കും അനുഷ്‌ക്കയ്ക്ക് ചുറ്റുമായാണ് ഇന്ത്യന്‍ ടീമും സപ്പോര്‍ട്ടിംഗ് സ്റ്റാഫും കോച്ച് രവിശാസ്ത്രിയും നില്‍ക്കുന്നത്.

മൂന്നാം ടെസ്റ്റ് കഴിയുന്നത് വരെ ഭാര്യമാരെ അടുപ്പിക്കില്ലെന്ന് ക്രിക്കറ്റ് ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അനുഷ്ക ശർമ്മ ടീമംഗങ്ങൾക്കൊപ്പം ഹൈക്കമീഷൻ ഒാഫീസിലെത്തിയത്. ബി.സി.സി.ഐ വിലക്കുള്ള സമയത്ത് കോലിക്കൊപ്പം ടീം ബസിലും അനുഷ്ക സഞ്ചരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഉപനായകൻ അജിങ്ക്യ രഹാനെയെ ഫോട്ടോയിൽ തപ്പിയാൽ എറ്റവും അവസാനത്തിലാണ് കാണുന്നത്. അനുഷ്കയാകട്ടെ ഒത്ത മധ്യത്തിലും. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ഫോട്ടോയിൽ അനുഷ്കക്കെന്ത് കാര്യമെന്നും നടിയെ ടീമിലെടുത്തോയെന്നും സാമൂഹിക മാധ്യമങ്ങളിൽ ചോദ്യമുയർന്നു.

അനുഷ്ക, സാക്ഷി ധോണി, റിതിക സാജ്ദെ (രോഹിത് ശർമ്മയുടെ ഭാര്യ), അയേഷ മുഖർജി (ശിഖർ ധവാൻറെ ഭാര്യ) എന്നിവർ ഏകദിന പരമ്പര നടക്കുന്ന സമയത്ത് ഇംഗ്ലണ്ടിലുണ്ടായിരുന്നു.

Other News

  • മൂന്നാഴ്ച്ച പുറത്തിരിക്കണം; മെസ്സി എല്‍ ക്ലാസിക്കോയിൽ കളിക്കില്ല
  • ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം
  • ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെമുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു
  • ഞെട്ടുന്ന വെളിപ്പെടുത്തലുമായി യുവനടന്‍
  • ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി
  • കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹിക്കെതിരേ
  • ജിമ്മി ജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്
  • ലോക രണ്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സൈന; ക്വാര്‍ട്ടറില്‍ ശ്രീകാന്ത്-സമീര്‍ വര്‍മ പോരാട്ടം
  • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
  • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
  • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
  • Write A Comment

     
    Reload Image
    Add code here