അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മൂന്നാം ജയം.

Wed,Aug 08,2018


അമ്മാന്‍: പശ്ചിമേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ (ഡബ്ല്യു.എ.എഫ്.എഫ്.) അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മൂന്നാം ജയം. അവസാന മത്സരത്തില്‍ യമനെ എതിരില്ലാത്ത മൂന്നു ഗോളിന് ഇന്ത്യന്‍ കൗമാരസംഘം തകര്‍ത്തു. ഹര്‍പ്രീത് സിങ് (38), റിഡ്ജ് ഡെമല്ലോ (47), രോഹിത് ഡാനു (49) എന്നിവരാണ് വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തത്. അഞ്ചു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതോടെ ഇന്ത്യയ്ക്കും ജപ്പാനും ഒമ്പതു പോയന്റ് വീതമായി. ഗോള്‍ ശരാശരിയില്‍ ഇന്ത്യയാണ് മുന്നില്‍. ജപ്പാന് ഇറാഖുമായുള്ള കളി ബാക്കിയുണ്ട്.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ 38-ാം മിനിറ്റില്‍ പ്രതിരോധ താരം ഹര്‍പ്രീതിന്റെ ഹെഡ്ഡറിലൂടെ മുന്നിലെത്തി. പിന്നീട് രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കകം ഹെഡ്ഡറിലൂടെ വീണ്ടും ഇന്ത്യ ലീഡെടുത്തു. ഇത്തവണ റിഡ്ജ് ഡെമല്ലോയാണ് ലക്ഷ്യം കണ്ടത്. രണ്ട് മിനിറ്റിനുള്ളില്‍ ഇന്ത്യ വീണ്ടും വല ചലിപ്പിച്ചു. മനോഹരമായ നീക്കത്തിനൊടുവില്‍ രോഹിത് ഡാനുവാണ് ലക്ഷ്യം കണ്ടത്.

ആദ്യ കളിയില്‍ ജോര്‍ദാനെ 4-0ത്തിന് തോല്‍പ്പിച്ച ഇന്ത്യ രണ്ടാം കളിയില്‍ ജപ്പാനോട് 1-2ന് തോറ്റു. മൂന്നാം മത്സരത്തില്‍ ഇറാഖിനെ വീഴ്ത്തി (1-0) വിജയവഴിയിലേക്കെത്തി.

Other News

  • മൂന്നാഴ്ച്ച പുറത്തിരിക്കണം; മെസ്സി എല്‍ ക്ലാസിക്കോയിൽ കളിക്കില്ല
  • ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം
  • ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെമുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു
  • ഞെട്ടുന്ന വെളിപ്പെടുത്തലുമായി യുവനടന്‍
  • ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി
  • കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹിക്കെതിരേ
  • ജിമ്മി ജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്
  • ലോക രണ്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സൈന; ക്വാര്‍ട്ടറില്‍ ശ്രീകാന്ത്-സമീര്‍ വര്‍മ പോരാട്ടം
  • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
  • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
  • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
  • Write A Comment

     
    Reload Image
    Add code here