റയലിനും ചെല്‍സിക്കും ജയം

Thu,Aug 09,2018


ന്യൂയോര്‍ക്ക്: പ്രീ സീസണ്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌കപ്പ് ഫുട്ബോളില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിക്കും ജയം. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഗോള്‍ കണ്ടെത്തിയ ഗാരത് ബെയ്ലിന്റെ മികവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയെയാണ് റയല്‍ തോല്‍പ്പിച്ചത് (2-1). റയലിനായി രണ്ടാം മിനിറ്റില്‍ തന്നെ മാര്‍ക്കോ അസെന്‍സിയോ സ്‌കോര്‍ ചെയ്തു. 15-ാം മിനിറ്റിലായിരുന്നു ബെയ്‌ലിന്റെ ഗോള്‍. ഇറ്റാലിയന്‍ ക്ലബ്ബിന്റെ ആശ്വാസ ഗോള്‍ കെവിന്‍ സ്ട്രൂട്ട്മാന്റെ വകയായിരുന്നു (83). അസെന്‍സിയോയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയതും ബെയ്‌ലായിരുന്നു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബെയ്ല്‍ നല്‍കിയ പാസിന് കാലുവയ്‌ക്കേണ്ട കാര്യമേ അസെന്‍സിയോക്ക് ഉണ്ടായിരുന്നുള്ളൂ. അതേസമയം ടൂര്‍ണമെന്റിലെ മറ്റൊരു മത്സരത്തില്‍ ചെല്‍സി പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഫ്രഞ്ച് ടീം ലിയോണിനെ മറികടന്നു (5-4). നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു. ഏദന്‍ ഹസാര്‍ഡ്, ഒളിവര്‍ ജിറൂദ്, എന്‍ഗോളോ കാന്റെ, ഗാരി കാഹില്‍ എന്നിവരില്ലാതെയാണ് മൗറീസിലോ സാറി ആദ്യ ഇലവനെ അറക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഇവരെ ഇറക്കിയെങ്കിലും ചെല്‍സിക്ക് ലിയോണിന്റെ പ്രതിരോധം ഭേദിക്കാനായില്ല. ഇതിനിടെ വില്ലിയന്റെ ഒരു ഷോട്ട് ക്രോസ്ബാറില്‍ ഇടിച്ച് മടങ്ങുകയും ചെയ്തു.

Other News

  • മൂന്നാഴ്ച്ച പുറത്തിരിക്കണം; മെസ്സി എല്‍ ക്ലാസിക്കോയിൽ കളിക്കില്ല
  • ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം
  • ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെമുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു
  • ഞെട്ടുന്ന വെളിപ്പെടുത്തലുമായി യുവനടന്‍
  • ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി
  • കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹിക്കെതിരേ
  • ജിമ്മി ജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്
  • ലോക രണ്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സൈന; ക്വാര്‍ട്ടറില്‍ ശ്രീകാന്ത്-സമീര്‍ വര്‍മ പോരാട്ടം
  • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
  • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
  • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
  • Write A Comment

     
    Reload Image
    Add code here