ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോട്വ ഇനി റയല്‍ മാഡ്രിഡിന്റെ ഗോള്‍വല കാക്കും

Thu,Aug 09,2018


മാഡ്രിഡ്: ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോട്വ റയല്‍ മാഡ്രിഡിന്റെ ഗോള്‍വല കാക്കും. ചെല്‍സിയില്‍ നിന്ന് ആറു വര്‍ഷത്തെ കരാറിന് കോട്വയെ റയല്‍ സ്വന്തമാക്കി. ഏകദേശം 279 കോടി രൂപയും ക്രൊയേഷ്യയുടെ മധ്യനിര താരം കൊവാസിച്ചിനേയും നല്‍കിയാണ് റയല്‍ കുര്‍ട്ടോയിസിനെ തട്ടകത്തിലെത്തിച്ചത്. ഒരു വര്‍ഷത്തേക്ക് വായ്പാ അടിസ്ഥാനത്തിലാണ് കൊവാസിച്ച് ചെല്‍സിയില്‍ കളിക്കുക. കോട്വ റയലില്‍ എത്തുന്നതോടെ ഇപ്പോഴത്തെ ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസ് രണ്ടാം നമ്പര്‍ ഗോള്‍കീപ്പറാകും.

നേരത്തെ തന്നെ കോട്വ ചെല്‍സി വിടാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പരിശീലനം മുടക്കിയ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ സമ്മര്‍ദം വരെ ചെലുത്തിയിരുന്നു കോട്വ. തുടര്‍ന്ന് അത്‌ലറ്റിക്കോ ബില്‍ബാവോയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ കെപ്പ അറിസാബെലാഗയെ റെക്കോഡ് തുകയ്ക്ക് ചെല്‍സി സ്വന്തം തട്ടകത്തിലെത്തിച്ചു, 633 കോടി രൂപ ചെല്‍സി നല്‍കിയതോടെ അറിസാബെലാഗ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പറായി മാറി.

2011-ല്‍ കോട്വ ചെല്‍സിയിലെത്തിയെങ്കിലും ആദ്യ മൂന്ന് സീസണില്‍ വായ്പാ അടിസ്ഥാനത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായിരുന്നു കളിച്ചത്. പിന്നീട് ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി. ചെല്‍സിക്കായി 126 മത്സരങ്ങളും അത്ലറ്റിക്കോ മാഡ്രിഡിനായി 111 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ലോകകപ്പില്‍ ബെല്‍ജിയത്തിനായി മികച്ച പ്രകടനമാണ് കോട്വ പുറത്തെടുത്തത്.

Other News

  • മൂന്നാഴ്ച്ച പുറത്തിരിക്കണം; മെസ്സി എല്‍ ക്ലാസിക്കോയിൽ കളിക്കില്ല
  • ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം
  • ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെമുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു
  • ഞെട്ടുന്ന വെളിപ്പെടുത്തലുമായി യുവനടന്‍
  • ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി
  • കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹിക്കെതിരേ
  • ജിമ്മി ജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്
  • ലോക രണ്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സൈന; ക്വാര്‍ട്ടറില്‍ ശ്രീകാന്ത്-സമീര്‍ വര്‍മ പോരാട്ടം
  • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
  • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
  • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
  • Write A Comment

     
    Reload Image
    Add code here