ലോധ കമ്മിറ്റി ശുപാര്‍ശകള്‍ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം

Thu,Aug 09,2018


ന്യൂഡല്‍ഹി: ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റി നിര്‍ദേശിച്ച ബി.സി.സി.ഐ കരട് ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അംഗീകാരം. ലോധ കമ്മിറ്റി മുന്നോട്ടുവച്ച ചില സുപ്രധാന നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഭരണപരിഷ്‌കാരത്തിനായി കമ്മിറ്റി നിര്‍ദേശിച്ച ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, ഭാരവാഹികളുടെ കാലാവധി എന്നിവയില്‍ ഇളവ് അനുവദിച്ചത് തത്വത്തില്‍ ബി.സി.സി.ഐക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ആശ്വാസമായിരിക്കുകയാണ്. ലോധ കമ്മിറ്റി നിര്‍ദേശിച്ച, ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, എന്ന വ്യവസ്ഥ മാറ്റി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും (മുംബൈ, വിദര്‍ഭ, സൗരാഷ്ട്ര, ബറോഡ) സുപ്രീം കോടതി വ്യത്യസ്ത വോട്ടവകാശം നല്‍കി. ഒരു തവണ ബി.സി.സി.ഐ ഭാരവാഹിയായാല്‍ നിശ്ചിത ഇടവേളയ്ക്ക് ശേഷമേ വീണ്ടും മത്സരിക്കാനാകൂ എന്നായിരുന്നു ലോധ കമ്മിറ്റിയുടെ നിര്‍ദേശം. ഇതു ഭേദഗതി ചെയ്ത് ഇടവേളകളില്ലാതെ തുടര്‍ച്ചയായി രണ്ട് തവണ ഭാരവാഹിയാകാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി ബി.സി.സി.ഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ ഭാരവാഹി ആകുന്നവര്‍ക്ക് തുടര്‍ന്ന് മത്സരിക്കുന്നതിനുള്ള വിലക്ക് തുടരും. ഭാരവാഹിയായിരിക്കാനുള്ള പരമാവധി കാലാവധി ഒന്‍പതു വര്‍ഷമാക്കുക, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഭാരവാഹി സ്ഥാനത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുക, ഭാരവാഹികള്‍ക്ക് 70 വയസ് പ്രായപരിധി നിശ്ചയിക്കുക എന്നീ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഭേദഗതി വരുത്തിയ ഭരണഘടന നാലാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണമെന്ന് ബി.സി.സി.ഐക്ക് കോടതിയുടെ നിര്‍ദേശമുണ്ട്. ഭരണഘടന 30 ദിവസത്തിനുള്ളില്‍ അംഗീകരിക്കാന്‍ സംസ്ഥാന അസോസിയേഷനുകളോടും കോടതി നിര്‍ദേശിച്ചു. പുതിയ ഭരണഘടന അംഗീകരിച്ചതിനു ശേഷം മാത്രമേ അസോസിയേഷനുകള്‍ക്ക് ഇനി തിരഞ്ഞെടുപ്പ് നടത്താനാകൂ.

Other News

  • മൂന്നാഴ്ച്ച പുറത്തിരിക്കണം; മെസ്സി എല്‍ ക്ലാസിക്കോയിൽ കളിക്കില്ല
  • ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം
  • ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെമുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു
  • ഞെട്ടുന്ന വെളിപ്പെടുത്തലുമായി യുവനടന്‍
  • ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി
  • കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹിക്കെതിരേ
  • ജിമ്മി ജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്
  • ലോക രണ്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സൈന; ക്വാര്‍ട്ടറില്‍ ശ്രീകാന്ത്-സമീര്‍ വര്‍മ പോരാട്ടം
  • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
  • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
  • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
  • Write A Comment

     
    Reload Image
    Add code here