സ്‌പെയ്ന്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചു ; സലയുടെ ഇരട്ടഗോളില്‍ ഈജിപ്തിന് വിജയം

Mon,Sep 10,2018


വെംബ്ലി: യുവേഫ നാഷണ്‍സ് ലീഗില്‍ സ്‌പെയിനിന് വിജയത്തുടക്കം. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് സ്‌പെയ്ന്‍ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്നശേഷം സ്‌പെയ്ന്‍ തിരിച്ചുവരികയായിരുന്നു.

11-ാം മിനിറ്റില്‍ തന്നെ റാഷ്‌ഫോര്‍ഡിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ഇടതു വിങ്ങില്‍ നിന്ന് ലൂക്ക് ഷോ നല്‍കിയ ക്രോസ് റാഷ്‌ഫോര്‍ഡ് വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ തന്നെ സ്‌പെയ്ന്‍ തിരിച്ചടിച്ചു. റോഡ്രിഗീയുടെ പാസ്സില്‍ നിന്ന് സോള്‍ ആണ് ലക്ഷ്യം കണ്ടത്. 32-ാം മിനിറ്റില്‍ സ്‌പെയ്ന്‍ ലീഡ് നേടി. ആദ്യ ഗോളിന് അവസരമൊരുക്കിയ റോഡ്രിഗോ തന്നെയാണ് രണ്ടാമത്തെ ഗോള്‍ നേടിയത്. പരിശീലകന്‍ സൗത് ഗേറ്റിന്റെ കീഴില്‍ വെംബ്ലി ഗ്രൗണ്ടിലെ ഇംഗ്ലണ്ട് ടീമിന്റെ ആദ്യ പരാജയമാണ് ഇത്. ഇവിടെ ഇതിനു മുമ്പ് കളിച്ച 10 കളികളിലും ഇംഗ്ലണ്ട് പരാജയം അറിഞ്ഞിരുന്നില്ല.

അതേസമയം ആഫ്രിക്കന്‍ നാഷണ്‍സ് കപ്പ് യോഗ്യതാ റൗണ്ടില്‍ ഈജിപ്ത് വമ്പന്‍ ജയം നേടി. മുഹമ്മദ് സലാ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ നൈജറിനെ എതിരില്ലാത്ത ആറു ഗോളിനാണ് ഈജിപ്ത് പരാജയപ്പെടുത്തിയത്. പരിശീലകന്‍ അഗ്യീറോയുടെ കീഴില്‍ ഈജിപ്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

സലയെ കൂടാതെ അയ്മന്‍ അഷ്‌റഫ്, മൊഹ്‌സന്‍, സലാ മൊഹ്‌സന്‍, എല്‍നേനി എന്നിവരും ഗോള്‍ നേടി. യോഗ്യതാ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ടുണീഷ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നിരുന്ന ഈജിപ്തിന് നൈജറിനെതിരെ വിജയം അത്യാവശ്യമായിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ജെയില്‍ രണ്ടാമതാണ് ഈജിപ്ത്.

Other News

  • കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കില്ല
  • ക്രിസ് ഗെയ്ല്‍ വിരമിക്കുന്നു
  • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
  • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
  • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
  • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
  • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
  • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
  • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
  • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
  • Write A Comment

     
    Reload Image
    Add code here