ബ്രസീലിന് അഞ്ചു ഗോള്‍ വിജയം

Wed,Sep 12,2018


മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ എല്‍ സാല്‍വദോറിനെ അഞ്ചു ഗോളിന് തകര്‍ത്തപ്പോള്‍ അര്‍ജന്റീനയെ കൊളംബിയയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. മേരിലാന്‍ഡില്‍ നടന്ന മത്സരത്തില്‍ റിച്ചാര്‍ലിസണ്‍ ബ്രസീലിനായി ഇരട്ടഗോള്‍ നേടി. നെയ്മറും കുട്ടിന്യോയും മാര്‍ക്വീന്യോയും ലക്ഷ്യം കണ്ടു.

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിന് ലീഡ് നല്‍കി. റിച്ചാര്‍ലിസണെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. 16-ാം മിനിറ്റിലാണ് റിച്ചാര്‍ലിസണ്‍ന്റെ ആദ്യ ഗോള്‍ വന്നത്. നെയ്മര്‍ നല്‍കിയ പാസ്സില്‍ ബോക്‌സിന് പുറത്ത് നിന്ന് റിച്ചാര്‍ലിസണ്‍ തൊടുത്ത ഷോട്ട് അവിശ്വസനീയമായി വളഞ്ഞ് വല ചുംബിച്ചു.

30-ാം മിനിറ്റില്‍ ഇടത് വിങ്ങിലൂടെ വന്ന നെയ്മര്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് കുടിന്യോയ്ക്ക് പന്ത് കൈമാറി. ഗോള്‍കീപ്പറെ വെറും കാഴ്ചക്കാരനാക്കി കുടിന്യോയുടെ ഷോട്ട് വലയുടെ ഇടത് മൂലയില്‍ പതിച്ചു.

രണ്ടാം പകുതിയില്‍ റിച്ചാര്‍ലിസണിന്റെ ഗോളിലൂടെ ബ്രസീല്‍ വീണ്ടും ഗോള്‍വേട്ട തുടങ്ങി. 50-ാം മിനിറ്റില്‍ ബോക്‌സിനുളളില്‍ ലഭിച്ച പന്ത് തന്റെ ഇടങ്കാല്‍ കൊണ്ട് റിച്ചാര്‍ലിസണ്‍ വലയിലേക്ക് തൊടുത്ത് വിട്ടു. 90-ാം മിനിറ്റില്‍ ബ്രസീലിന്റെ അവസാന ഗോള്‍ വന്നു. സാല്‍വഡോര്‍ പ്രതിരോധത്തിന് മുകളിലൂടെ നെയ്മര്‍ നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ മാര്‍കിന്യോ വലയിലെത്തിച്ചു. 5-0. ഒരു ഗോള്‍ നേടുകയും മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്ത് നെയമര്‍ സാല്‍വഡോറിനെതിരെ നിറഞ്ഞുകളിച്ചു.

അതേസമയം മറ്റൊരു സൗഹൃദ മത്സരത്തില്‍ കൊളംബിയയും അര്‍ജന്റീനയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നേരത്തെ അര്‍ജന്റീന മൂന്നു ഗോളിന് ഗ്വാട്ടിമലയെ പരാജയപ്പെടുത്തിയിരുന്നു.

Other News

 • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
 • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
 • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
 • കേരള ബ്ലാസ്‌റ്റേഴ്‌സിനെ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്ത
 • കെനിയന്‍ താരം മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി
 • ഒരു ഗോളിന് പിന്നില്‍ നിന്നശേഷം ബാഴ്‌സ തിരിച്ചടിച്ചു; റയലിന് സമനില
 • അഞ്ചില്‍ അഞ്ചിലും വിജയം; 100 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആവര്‍ത്തിച്ച് ചെല്‍സിയും ലിവര്‍പൂളും
 • ക്രിസ്റ്റ്യാനോ ഗോളടിച്ചു; യുവന്റസിന് വിജയം
 • രവിശാസ്ത്രിയെ പുറത്താക്കണമെന്ന് ചേതന്‍ ചൗഹാന്‍
 • ആഷസിനിടയില്‍ ഓസീസ്‌ താരം 'ഒസാമ' എന്ന് വിളിച്ചു; വെളിപ്പെടുത്തലുമായി മോയിന്‍ അലി
 • ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; വിജയ്‌വീര്‍ സിന്ധുവിന് സ്വര്‍ണം, ഇന്ത്യ മൂന്നാമത്
 • Write A Comment

   
  Reload Image
  Add code here