15 വര്‍ഷത്തിനിടെ മികച്ചടീമാണ് ഇപ്പോഴത്തേതെന്ന് അവകാശവാദം; രവിശാസ്ത്രിയ്‌ക്കെതിരെ മുന്‍ താരങ്ങള്‍

Thu,Sep 13,2018


വിദേശത്ത് പരമ്പരകള്‍ അടിയറവയ്ക്കുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രവിശാസ്ത്രി വീരവാദത്തില്‍ കുറവ് വരുത്തുന്നില്ല. ഏറ്റവും അവസാനം വിജയിക്കാവുന്ന മത്സരം പോലും തോറ്റ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ കീഴടങ്ങിയപ്പോഴും രവിശാസ്ത്രി ഡയലോഗടിയില്‍ കുറവ് വരുത്തിയില്ല. 15 വര്‍ഷത്തിനിടെ മികച്ച ടീമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ ഇതിനെതിരെ മുന്‍ കളിക്കാര്‍ രംഗത്തെത്തി.

ടെസ്റ്റ് പരമ്പരയുടെ മധ്യത്തിലായിരുന്നു ശാസ്ത്രിയുടെ അവകാശവാദം. കെന്നിങ്ടണ്‍ ഓവലില്‍ നടന്ന അവസാന ടെസ്റ്റിന് തൊട്ടുമുമ്പ് ഒരിക്കല്‍ക്കൂടി തന്റെ ടീമിനെ അദ്ദേഹം വാനോളം പുകഴ്ത്തി.br/>
ശാസ്ത്രിയെ മുഖ്യപരിശീലകനായി നിയമിച്ച കമ്മിറ്റിയിലെ അംഗവും ഇന്ത്യയുടെ മുന്‍നായകനുമായ സൗരവ് ഗാംഗുലി, ശാസ്ത്രിയുടെ അവകാശവാദം തള്ളി. ശാസ്ത്രിയുടെ അഭിപ്രായപ്രകടനം അപക്വമാണെന്നും ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നുമായിരുന്നു ഗാംഗുലിയുടെ പ്രതികരണം. br/>
1980-കളില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെയും അന്നത്തെ ഏറ്റവും കരുത്തരെന്ന് വിശേഷിപ്പിക്കപ്പെട്ട വിന്‍ഡീസിനെയും അവരുടെ നാട്ടില്‍ തോല്‍പ്പിച്ച കാര്യം ബാറ്റിങ് ഇതിഹാസം ഗാവസ്‌കര്‍ ഓര്‍മപ്പെടുത്തി. 2007-ലും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. പര്യടനത്തിനുപോകുന്ന ടീം മികച്ചതാണെന്ന് വിശേഷിപ്പിക്കപ്പെടുന്നത് അവരുടെ പ്രകടനം കണക്കിലെടുത്താണെന്നകാര്യം ഇന്ത്യയുടെ മുന്‍ഓപ്പണര്‍ സെവാഗും ഓര്‍മിപ്പിച്ചു. പരമ്പര ജയിക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, തോല്‍വിയിലെ വന്‍മാര്‍ജിന്‍ കഴിവിനൊത്ത് അവര്‍ മിടുക്കുകാട്ടിയില്ല എന്ന വസ്തുതയാണ് വെളിച്ചത്തുകൊണ്ടുവരുന്നത് -പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.br/>
എന്നാല്‍, ഇതിനു പിന്നാലെ നായകന്‍ വിരാട് കോലി, ശാസ്ത്രിക്ക് പിന്തുണയുമായി രംഗത്തുവന്നു. ഏറ്റവും മികച്ച ടീമാണ് നമ്മള്‍ എന്ന വിശ്വാസം ടീമംഗങ്ങള്‍ക്കുണ്ടാകണമായിരുന്നു എന്നാണ് കോലി പറഞ്ഞത്.br/>
ഇംഗ്ലണ്ടിലെ തോല്‍വിക്ക് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ടെസ്റ്റ് ടീം അടിയറവു പറഞ്ഞിരുന്നു. ശനിയാഴ്ച തുടങ്ങുന്ന ഏഷ്യാകപ്പും നവംബറില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനവുമാണ് ഇനി ഇന്ത്യന്‍ ടീം മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍.

Other News

  • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
  • ലിവര്‍പൂളിന് ആവേശവിജയം
  • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
  • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
  • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
  • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
  • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
  • കേരള ബ്ലാസ്‌റ്റേഴ്‌സിനെ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്ത
  • കെനിയന്‍ താരം മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി
  • ഒരു ഗോളിന് പിന്നില്‍ നിന്നശേഷം ബാഴ്‌സ തിരിച്ചടിച്ചു; റയലിന് സമനില
  • അഞ്ചില്‍ അഞ്ചിലും വിജയം; 100 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആവര്‍ത്തിച്ച് ചെല്‍സിയും ലിവര്‍പൂളും
  • Write A Comment

     
    Reload Image
    Add code here