മുന്‍ ഇംഗ്ലണ്ട് നായകന്‍ പോള്‍ കോളിങ്വുഡ് സജീവക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

Thu,Sep 13,2018


ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് നായകന്‍ പോള്‍ കോളിങ്വുഡ് സജീവക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ കൗണ്ടി ക്ലബ്ബ് ഡര്‍ഹാമിനായി കളിക്കുന്ന കോളിങ്വുഡ് ഈ സീസണ്‍ അവസാനത്തോടെ പാഡഴിക്കും. ഇക്കാര്യം ക്ലബ്ബും സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും 2010-ലെ ടിട്വന്റി ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനുമാണ് കോളിങ്വുഡ്. ഇംഗ്ലണ്ടിന് ആദ്യമായി ഐ.സി.സി കിരീടമായിരുന്നു ഇത്. 2007-ലെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടതും കോളിങ്വുഡായിരുന്നു.

2001-ല്‍ ഏകദിനത്തിലും 2003-ല്‍ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച കോളിങ്വുഡ് 2011-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് കൗണ്ടിയില്‍ കളി തുടര്‍ന്നു. ഇംഗ്ലണ്ടിനായി 68 ടെസ്റ്റുകളില്‍നിന്ന് 10 സെഞ്ചുറിയടക്കം 4259 റണ്‍സ് നേടിയ താരമാണ് അദ്ദേഹം. 197 ഏകദിനം കളിച്ച കോളിങ്വുഡ് 5078 റണ്‍സും 111 വിക്കറ്റും നേടിയിട്ടുണ്ട്. 36 ടിട്വന്റി മത്സരത്തില്‍ നിന്ന് 583 റണ്‍സെടുത്തിട്ടുണ്ട്.

2005-ല്‍ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടുകയും ആറ് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത കോളിങ്വുഡ്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.

Other News

  • ട്വന്റി 20-യില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് ചന്ദര്‍പോള്‍
  • വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹിതരായി
  • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
  • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
  • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
  • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
  • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
  • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
  • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
  • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
  • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
  • Write A Comment

     
    Reload Image
    Add code here