ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; വിജയ്‌വീര്‍ സിന്ധുവിന് സ്വര്‍ണം, ഇന്ത്യ മൂന്നാമത്

Fri,Sep 14,2018


ഷാങ്വോണ്‍ (ദക്ഷിണ കൊറിയ): ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസവും ഇന്ത്യയുടെ സ്വര്‍ണ നേട്ടം തുടരുന്നു. പുരുഷന്‍മാരുടെ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ജൂനിയര്‍ വിഭാഗത്തില്‍ 16-കാരന്‍ വിജയ്‌വീര്‍ സിന്ധുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം വെടിവെച്ചിട്ടത്.

572 പോയിന്റുകളോടെയാണ് വിജയ്‌വീറിന്റെ സ്വര്‍ണ നേട്ടം. കൊറിയയുടെ ലീ ഗണ്‍ഹെയോക്കിനേയും ചൈനയുടെ ഹോജി സൂവിനേയും മറികടന്നാണ് വിജയ്‌വീര്‍ സ്വര്‍ണം കരസ്ഥമാക്കിയത്. അതേസമയം രാജ്കന്‍വാര്‍ സിങ് സന്ധുവിനും ആദര്‍ശ് സിങ്ങിനുമൊപ്പം ടീമിനത്തിലും വിജയ്‌വീര്‍ സ്വര്‍ണം കരസ്ഥമാക്കി. 1695 പോയിന്റുകളോടെയാണ് ടീം ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണമെഡല്‍ നേടിയത്.

നേരത്തെ പുരുഷന്‍മാരുടെ സ്റ്റാര്‍ഡേര്‍ഡ് പിസ്റ്റള്‍ സീനിയര്‍ വിഭാഗത്തില്‍ ഗുര്‍പ്രീത് സിങ് വെള്ളി നേടിയിരുന്നു. 11 സ്വര്‍ണവും ഒന്‍പത് വെള്ളിയും ഏഴു വെങ്കലവുമടക്കം 27 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

Other News

  • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
  • ലിവര്‍പൂളിന് ആവേശവിജയം
  • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
  • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
  • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
  • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
  • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
  • കേരള ബ്ലാസ്‌റ്റേഴ്‌സിനെ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്ത
  • കെനിയന്‍ താരം മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി
  • ഒരു ഗോളിന് പിന്നില്‍ നിന്നശേഷം ബാഴ്‌സ തിരിച്ചടിച്ചു; റയലിന് സമനില
  • അഞ്ചില്‍ അഞ്ചിലും വിജയം; 100 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആവര്‍ത്തിച്ച് ചെല്‍സിയും ലിവര്‍പൂളും
  • Write A Comment

     
    Reload Image
    Add code here