ലൈംഗിക പീഡനാരോപണത്തില്‍ റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി യുവന്റസ്

Fri,Oct 05,2018


ടൂറിന്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗിക പീഡനആരോപണത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബ് യുവന്റസ്. റൊണാള്‍ഡോയ്ക്ക് പിന്തുണയറിയിച്ചാണ് ക്ലബ്ബിന്റെ ട്വീറ്റ്. 'തികഞ്ഞ പ്രൊഫഷണലിസവും സമര്‍പ്പണവും ഉള്ള വ്യക്തിയാണ് റൊണാള്‍ഡോ, ഇത് യുവെന്റസില്‍ ഉള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന് എന്ന് ആരോപിക്കപ്പെടുന്ന ഒരു സംഭവത്തിന്റെ പേരില്‍ ഈ അഭിപ്രായത്തില്‍ മാറ്റം വരില്ല. റൊണാള്‍ഡോയെ പരിചയമുള്ള എല്ലാവരും പറയുന്ന കാര്യമാണിത്', യുവെന്റസ് ട്വീറ്റ് ചെയ്തു.

ആരോപണം പുറത്തുവന്നതിനു പിന്നാലെ റൊണാള്‍ഡോയുമായി കരാറുള്ള നൈക്കി ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും ഇ.എ സ്‌പോര്‍ട്‌സ് ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. റൊണാള്‍ഡോക്കെതിരേയുള്ള ആരോപണത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഈ സന്ദര്‍ഭം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇ.എ വക്താവ് അറിയിച്ചു. രണ്ടു തവണ റൊണാള്‍ഡോ ഇ.എ സ്‌പോര്‍ട്‌സിന്റെ പ്രസിദ്ധ ഗെയിമായ ഫിഫ സീരിസിന്റെ കവര്‍ ചിത്രമായിട്ടുണ്ട്.

അമേരിക്കന്‍ സ്വദേശിനി കാതറിന്‍ മയോര്‍ഗയാണ് 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഇവരുടെ പരാതിയില്‍ ലാസ് വെഗാസ് പോലീസ് കേസില്‍ പുനരന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ പോര്‍ച്ചുഗല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സമയത്തെല്ലാം ഫുട്‌ബോള്‍ ലോകം കാത്തിരുന്നത് യുവെന്റസിന്റെ പ്രതികരണമായിരുന്നു. സംഭവം വിവാദമായപ്പോഴും ക്ലബ്ബ് മൗനത്തിലായിരുന്നു.

Other News

 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് വിജയം, ഷക്കീബുല്‍ ഹസന് റെക്കോര്‍ഡ്
 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • Write A Comment

   
  Reload Image
  Add code here