സര്‍ഫിംഗിനിടെ അപകടത്തില്‍ പെട്ട് ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്

Mon,Oct 08,2018


സിഡ്‌നി: സര്‍ഫിംഗിനിടെ അപകടത്തില്‍ പെട്ട് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്. ജീവന് ഭീഷണിയില്ല. താരം തന്നെയാണ് ട്വിറ്ററിലൂടെ അപകടം പറ്റിയ വിവരം ആരാധകരെ അറിയിച്ചത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റ ഹെയ്ഡന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ക്യൂന്‍സ്‌ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ വെള്ളിയാഴ്ച്ചയാണ് സംഭവം. മകന്‍ ജോഷിനോടൊപ്പം സ്റ്റ്രാഡ്‌ബ്രോക്ക് ദ്വീപില്‍ സര്‍ഫിങ്ങിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴുത്തിലെ മൂന്ന് ഞരമ്പുകള്‍ക്കും നട്ടെല്ലിനും പരിക്കേറ്റിണ്ടുട്ട്. പിന്നീട് ഹെയ്ഡന്‍ തന്നെ പരിക്കേറ്റ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു 'കുറച്ച് ദിവസത്തേക്ക് കളി നിര്‍ത്തിവെച്ചു' എന്ന കുറിപ്പോടെയായിരുന്നു ഈ പോസ്റ്റ്.

ഒരു ബുള്ളറ്റില്‍ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിഞ്ഞുമാറിയത് പോലെയാണ് ഇപ്പോള്‍ തോന്നുന്നത്. എന്നെ ആശുപത്രിയിലെത്തിച്ച, സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. എത്രയും പെട്ടെന്ന് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷ. ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു. നാല്‍പ്പത്തിയാറുകാരനായ ഹെയ്ഡന്‍ ഓസ്‌ട്രേലിയക്കായി നൂറിലധികം ടെസ്റ്റ് കളിച്ചിട്ടുണ്ട്. 30 സെഞ്ചുറിയും 29 അര്‍ദ്ധ സെഞ്ചുറിയുമടക്കം 8625 റണ്‍സാണ് ഈ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ടെസ്റ്റില്‍ അടിച്ചെടുത്തത്. 161 ഏകദിനവും ഒമ്പത് ടിട്വന്റിയും കളിച്ചു. ഏകദിനത്തില്‍ പത്ത് സെഞ്ചുറിയടക്കം 6133 റണ്‍സ് നേടി.

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കില്‍ ഷൂമാക്കര്‍ ഇത്തരത്തില്‍ സ്‌ക്കീയിംഗിനിടെ പരിക്കേറ്റ് വര്‍ഷങ്ങളായി ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിനും മകന്റെ സാന്നിധ്യത്തിലാണ് പരിക്കേറ്റത്.

Other News

 • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
 • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
 • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
 • വെസ്റ്റിന്‍സീഡിസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ജയം
 • അന്താരാഷ്ട്ര സൗഹൃദ മത്സരം : ഇന്ത്യ ചൈനയെ സമനിലയില്‍ തളച്ചു
 • ഇഞ്ചുറി ടൈമിലെ ഗോളില്‍ ഇറ്റലിക്ക് ; സ്‌കോട്ട്‌ലന്‍ഡിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍
 • രഞ്ജി ട്രോഫി; കേരളത്തെ സച്ചിന്‍ ബേബി നയിക്കും
 • അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ ; 21 വര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും മുഖാമുഖം
 • മീ ടൂ ബിസിസിഐയിലേക്കും; രാഹുല്‍ ജോഹ്‌രിക്കെതിരെ മാധ്യമപ്രവര്‍ത്തക
 • ഫൈനലില്‍ തോറ്റു; ലക്ഷ്യ സെന്നിന് വെള്ളി
 • സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് വിജയം
 • Write A Comment

   
  Reload Image
  Add code here