പി.എസ്.ജിക്കായി 13 മിനിറ്റിനിടെ എംബാപ്പെ അടിച്ചുകൂട്ടിയത് നാലു ഗോളുകള്‍

Mon,Oct 08,2018


പാരിസ്: റഷ്യന്‍ ലോകകപ്പിലെ അത്ഭുത പ്രകടനത്തിന് പിറകെ ഫ്രഞ്ച് ലീഗിലും പത്തൊമ്പതുകാരന്‍ എംബാപ്പെയുടെ അവിസ്മരണീയ പ്രകടനം. ഞായറാഴ്ച്ച നടന്ന ലിയോണിനെതിരായ മത്സരത്തില്‍ പി.എസ്.ജിയ്ക്കായി 13 മിനിറ്റിനിടെ എംബാപ്പെ നേടിയത് നാല് ഗോളുകളാണ്. സൂപ്പര്‍ താരം നെയ്മറെ സാക്ഷിയാക്കിയായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഈ റെക്കോഡ് പ്രകടനം. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് പി.എസ്.ജി വിജയിക്കുകയും ചെയ്തു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ നെയ്മര്‍ പെനാല്‍റ്റിയിലൂടെ പി.എസ്.ജിയെ മുന്നിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ രണ്ട് ചുവപ്പ് കാകാര്‍ഡുകള്‍ പിറന്നത് ടീമുകളെ സമ്മര്‍ദ്ദത്തിലാക്കി. 32-ം മിനിറ്റില്‍ പി.എസ്.ജിയുടെ കിമ്പെമ്പെയും 45-ാം മിനിറ്റില്‍ ലിയോണിന്റെ ടൗസാര്‍ടും ചുവപ്പ് കണ്ടു.

പിന്നീട് രണ്ടാം പകുതിയിലായിരുന്നു എംബാപ്പെ നിറഞ്ഞാടിയത്. 61-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ യുവതാരം 74 മിനിറ്റാകുന്നതിനിടെ നാല് തവണ ലിയോണിന്റെ വല ചലിപ്പിച്ചു. കരിയറില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ എംബാപ്പെ നാല് ഗോളുകളടിക്കുന്നത്. ലീഗില്‍ ഇതുവരെ അഞ്ച് കളികളില്‍ എട്ടു ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം. റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയത് പത്തൊമ്പതുകാരനായ എംബാപ്പെയായിരുന്നു.

Other News

  • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
  • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
  • കോലിക്ക് റെക്കോഡ്
  • പെര്‍ത്തിലെ വാക്കയില്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമെന്ന് പോണ്ടിങ്
  • അഡ്‌ലെയ്ഡില്‍ ഋഷഭിന് ലോക റെക്കോഡ്
  • ചരിത്രമെഴുതി ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം
  • ലിവര്‍പൂളിന് വിജയം, ചെല്‍സിക്ക് തോല്‍വി; ആഴ്‌സണലിനെതിരെ യുണൈറ്റഡിന് സമനില
  • ധോണിയുമായി യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ഗൗതം ഗംഭീര്‍
  • ശിഖര്‍ ധവാനും എം.എസ് ധോനിയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌കര്‍
  • ക്രിസ്റ്റ്യാനോയ്ക്ക് ബാലണ്‍ ദ്യോര്‍ കിട്ടിയില്ല; ദേഷ്യം പ്രകടിപ്പിച്ച് സഹോദരിമാര്‍
  • ബാലണ്‍ദ്യോര്‍ ലൂക്ക മോഡ്രിച്ചിന്
  • Write A Comment

     
    Reload Image
    Add code here