ലാലിഗ: വലന്‍സിയക്കെതിരെ ബാഴ്‌സയ്ക്ക് സമനില

Mon,Oct 08,2018


മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ തോല്‍വിക്ക് പിന്നാലെ ബാഴ്‌സലോണയ്ക്കും അടിതെറ്റി. വലന്‍സിയക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. അവസാന നാല് മത്സരങ്ങളില്‍ മൂന്ന് പോയിന്റ് മാത്രമാണ് ബാഴ്‌സലോണയുടെ സമ്പാദ്യം. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഗാരേ വലന്‍സിയക്ക് ലീഡ് നല്‍കി. 23-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സലോണ സമനില ഗോള്‍ നേടി. എന്നാല്‍ പിന്നീട് ഗോള്‍ കണ്ടെത്താന്‍ ഇരുടീമുകള്‍ക്കുമായില്ല.

ഇതോടെ ബാഴ്‌സയേയും റയലിനേയും മറികടന്ന് സെവിയ്യ ലീഗില്‍ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് 16 പോയിന്റാണ് സെവിയ്യയുടെ സമ്പാദ്യം. 15 പോയിന്റ് വീതമുള്ള ബാഴ്‌സലോണ രണ്ടാമതും അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. 14 പോയിന്റുമായി റയല്‍ മാഡ്രിഡാണ് നാലാം സ്ഥാനത്ത്.

മറ്റു മത്സരങ്ങളില്‍ സെവിയ്യ 2-1ന് സെല്‍റ്റ വിഗോയേയും എസ്പാനിയോള്‍ വിയ്യാറയലിനേയും പരാജയപ്പെടുത്തി. അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി.

Other News

  • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
  • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
  • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
  • വെസ്റ്റിന്‍സീഡിസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ജയം
  • അന്താരാഷ്ട്ര സൗഹൃദ മത്സരം : ഇന്ത്യ ചൈനയെ സമനിലയില്‍ തളച്ചു
  • ഇഞ്ചുറി ടൈമിലെ ഗോളില്‍ ഇറ്റലിക്ക് ; സ്‌കോട്ട്‌ലന്‍ഡിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍
  • രഞ്ജി ട്രോഫി; കേരളത്തെ സച്ചിന്‍ ബേബി നയിക്കും
  • അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ ; 21 വര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും മുഖാമുഖം
  • മീ ടൂ ബിസിസിഐയിലേക്കും; രാഹുല്‍ ജോഹ്‌രിക്കെതിരെ മാധ്യമപ്രവര്‍ത്തക
  • ഫൈനലില്‍ തോറ്റു; ലക്ഷ്യ സെന്നിന് വെള്ളി
  • സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് വിജയം
  • Write A Comment

     
    Reload Image
    Add code here