How can you forget this gem from @sachin_rt !!
Smashing you my friend.
You were also winning asia cup this time..😂 pic.twitter.com/jyFgga9EXc

— Gautam (@TheMystic19) October 7, 2018 " />

താന്‍ ക്രിക്കറ്റിലെ ഡോണായിരുന്നുവെന്ന് ഷൊയ്ബ് അക്തര്‍; സച്ചിന്‍ അടിച്ചുതകര്‍ക്കുന്ന വീഡിയോകള്‍ നിരത്തി ഇന്ത്യന്‍ ആരാധകരുടെ പ്രതികരണം

Tue,Oct 09,2018


കറാച്ചി: സ്വയം ഡോണെന്ന് വിശേഷിപ്പിച്ച പാക്ക് പേസര്‍ ഷൊയൈബ് അക്തറിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

'അവരെന്നെ ക്രിക്കറ്റിലെ ഡോണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആരെയും വേദനപ്പിക്കുന്നത് ഞാന്‍ ഒരിക്കലും ആസ്വദിച്ചിട്ടില്ല. എന്റെ രാജ്യത്തോടുള്ള സ്‌നേഹം കൊണ്ടാണ് ഞാന്‍ അവിടെ ഉണ്ടായിരുന്നത്, കൂടാതെ ലോകത്താകമാനമുള്ള ജനങ്ങള്‍ക്കായും', ഇതായിരുന്നു അക്തറിന്റെ ട്വീറ്റ്. എന്നാല്‍ ആരാധകര്‍ക്ക് ഇതത്ര പിടിച്ചില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം നിരവധി താരങ്ങള്‍ ഷൊയ്ബിന്റെ പന്തുകളെ ബൗണ്ടറി കടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ഇവര്‍ പ്രതികരിച്ചത്.

2003-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലെ പ്രസിദ്ധമായ ഇന്ത്യ-പാക് മത്സരത്തില്‍ അക്തറിന്റെ പന്തുകളെ അടിച്ചു പറത്തുന്ന സച്ചിന്റെ വീഡിയോ ആണ് പോസ്റ്റ് ചെയ്യപ്പെടുന്നവയില്‍ ഏറെയും. അന്ന് 75 പന്തില്‍ നിന്ന് 98 റണ്‍സടിച്ച സച്ചിന്റെ മികവില്‍ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചിരുന്നു. പേസുകൊണ്ട് ബാറ്റ്‌സ്മാന്മരെ കുഴക്കിയിരുന്ന അക്തര്‍ പാക്കിസ്ഥാനുവേണ്ടി നാനൂറിലേറെ വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Other News

  • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
  • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
  • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
  • വെസ്റ്റിന്‍സീഡിസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ജയം
  • അന്താരാഷ്ട്ര സൗഹൃദ മത്സരം : ഇന്ത്യ ചൈനയെ സമനിലയില്‍ തളച്ചു
  • ഇഞ്ചുറി ടൈമിലെ ഗോളില്‍ ഇറ്റലിക്ക് ; സ്‌കോട്ട്‌ലന്‍ഡിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍
  • രഞ്ജി ട്രോഫി; കേരളത്തെ സച്ചിന്‍ ബേബി നയിക്കും
  • അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ ; 21 വര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും മുഖാമുഖം
  • മീ ടൂ ബിസിസിഐയിലേക്കും; രാഹുല്‍ ജോഹ്‌രിക്കെതിരെ മാധ്യമപ്രവര്‍ത്തക
  • ഫൈനലില്‍ തോറ്റു; ലക്ഷ്യ സെന്നിന് വെള്ളി
  • സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് വിജയം
  • Write A Comment

     
    Reload Image
    Add code here