സച്ചിനും തമ്പിയും തിളങ്ങി; സൗരാഷ്ട്രയെ തകര്‍ത്ത് കേരളം

Tue,Oct 09,2018


ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ-ബി മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരേ കേരളത്തിന് ഉജ്ജ്വല വിജയം. ഇന്ത്യന്‍ താരം ജയദേവ് ഉനദ്കട്ട് നയിച്ച ടീമിനെ 46 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിന്റെ നാലാം ജയമാണിത്.

ആദ്യം ബാറ്റു ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുത്തു. കേരളത്തിനായി ഓപ്പണര്‍മാരായ വിഷ്ണു വിനോദ് (62), ജലജ് സക്‌സേന (33) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പിന്നാലെ 72 പന്തില്‍ നിന്ന് 93 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയുടെ ഇന്നിങ്‌സാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്.

സഞ്ജു സാംസണ്‍ (30), വി.എ ജഗദീഷ് (41) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ഏഴാമനായി ഇറങ്ങി 14 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തിന്റെ സ്‌കോര്‍ മൂന്നുറു കടത്തിയത്. സൗരാഷ്ട്രയ്ക്കായി ജയ് ചൗഹാന്‍ മൂന്നും യുവ്‌രാജ് ചുടസാമ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവര്‍ എറിഞ്ഞ നായകന്‍ ഉനദ്കട്ടിന് വിക്കറ്റൊന്നും ലഭിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയുടെ ഇന്നിങ്‌സ് മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ 270 റണ്‍സിന് അവസാനിച്ചു. നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പിയും മൂന്നു വിക്കറ്റു നേടിയ കെ.സി അക്ഷയുമാണ് സൗരാഷ്ട്രയെ തകര്‍ത്തത്.

തകര്‍ത്തടിച്ചാണ് സൗരാഷ്ട്ര ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും (18) ഷെല്‍ഡന്‍ ജാക്‌സണും (14) തുടങ്ങിയത്. ഇരുവരെയും പുറത്താക്കി ബേസില്‍ തമ്പി കേരളത്തിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. 91 റണ്‍സെടുത്ത സമാര്‍ത്ഥ് വ്യാസും 66 റണ്‍സെടുത്ത ചിരാഗ് ജാനിയും പൊരുതിയെങ്കിലും മധ്യനിര ഫോമിലേക്ക് ഉയരാത്തത് തിരിച്ചടിയായി.

അവസാന ഓവറുകളില്‍ സമാര്‍ത്ഥ് വ്യാസ് തകര്‍ത്തടിച്ചുവെങ്കിലും ഫലമുണ്ടായില്ല. 8 ബൗണ്ടറിയും 5 സിക്‌സും അടങ്ങുന്നതായിരുന്നു വ്യാസിന്റെ ഇന്നിങ്‌സ്. പത്താം വിക്കറ്റില്‍ വ്യാസിന്റെ മികവില്‍ സൗരാഷ്ട്ര 77 റണ്‍സാണ് നേടിയത്. എന്നാല്‍ വിജയത്തിലേക്ക് അത് മതിയായിരുന്നില്ല.

Other News

 • ആ തോല്‍വി കാര്യമാക്കേണ്ടെന്ന് സച്ചിന്‍
 • 83 ലെ ലോകകപ്പ് നേടിതന്നത് കപിലിന്റെ ആത്മവിശ്വാസം: ശ്രീകാന്ത്
 • പോ​ർ​ചു​ഗീ​സ്​ ടീ​മി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടു​ത്തി
 • മാ​ഴ്​​സ​ലോ ലി​പ്പി​യെ തി​രി​ച്ചു​വി​ളി​ച്ച്​ ചൈ​ന
 • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
 • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
 • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
 • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • Write A Comment

   
  Reload Image
  Add code here