ബേബി ഷവര്‍ ആഘോഷത്തിനിടെ സാനിയയുടെ വസ്ത്രത്തെ വിമര്‍ശിച്ച് ആരാധകര്‍

Fri,Oct 12,2018


ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. ഗര്‍ഭകാലത്തെ ഓരോ ഘട്ടത്തിലുമുള്ള ചിത്രങ്ങളും വിശേഷങ്ങളും സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ സാനിയക്കായി കുടുംബം 'ബേബി ഷവര്‍' ചടങ്ങ് നടത്തിയിരുന്നു. സാനിയയുടെ അനിയത്തി അനം മിര്‍സയും മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചപ്പോള്‍ ഭര്‍ത്താവ് ഷുഐബ് മാലിക്ക് അടുത്തില്ലാത്തതിന്റെ സങ്കടം സാനിയ പറഞ്ഞിരുന്നു.

ഈ സങ്കടം മാറ്റാനായി ഷുഐബ് മാലിക്ക് സാനിയക്കായി ബേബി ഷവര്‍ പാര്‍ട്ടി ഒരുക്കി. കഴിഞ്ഞ ദിവസം ഹെദരാബാദിലെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങ്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷുഐബിന്റേയും സാനിയയുടേയും ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഈ ചിത്രങ്ങളെ വരവേറ്റത്.

എന്നാല്‍ ചിലര്‍ മോശം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സാനിയയുടെ തടി കൂടിയതും വസ്ത്രധാരണവുമാണ് ഇവര്‍ക്ക് പ്രശ്‌നം. ഗര്‍ഭകാലത്തില്‍ സ്ത്രീകളുടെ ശരീരഭാരം വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും അങ്ങനെയുള്ളപ്പോള്‍ വസ്ത്രധാരണത്തില്‍ അല്‍പ്പം കൂടി ശ്രദ്ധ വേണമെന്നുമാണ് ഇവര്‍ പറയുന്നത്.

Other News

 • കോലിക്കെതിരേ നസറുദ്ദീന്‍ ഷാ
 • പെര്‍ത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു ; ഓസീസിന്റെ ജയം 146 റണ്‍സിന്
 • കളിക്കളത്തില്‍ ഉരസിയ കോലിക്കും പെയ്‌നിനും അമ്പയറുടെ താക്കീത്
 • മെസ്സി മാജിക്കില്‍ ബാഴ്‌സലോണയ്ക്ക് വിജയം
 • ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ പി.വി. സിന്ധുവിന് സൂപ്പര്‍ സീരീസ് കിരീടം
 • ഇഷാന്തിന്റെ ഒരോവറിലെ ആറു പന്തും നോ ബോള്‍; ഇന്ത്യയുടെ വിജയം ചോദ്യം ചെയ്ത് ഫോക്‌സ് സ്‌പോര്‍ട്‌സ്
 • രചനോക് ഇന്റാനോണിനെ തോല്‍പ്പിച്ച് സിന്ധു വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍
 • രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു
 • ആദ്യ ദിനം ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 277 റണ്‍സ്
 • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
 • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
 • Write A Comment

   
  Reload Image
  Add code here