മിതാലിയെ ചൊല്ലി ടീം ഇന്ത്യ രണ്ട് ചേരിയായി; പൊവാറിന് പിന്തുണയുമായി ഹര്‍മന്‍പ്രീതും മന്ദാനയും

Tue,Dec 04,2018


മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പോര് രൂക്ഷമാകുന്നു. ടീമംഗങ്ങള്‍ രണ്ട് ചേരിയായത് വരെ എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. സീനിയര്‍ താരം മിതാലി രാജും കോച്ച് രമേഷ് പൊവാറും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ഇന്ത്യന്‍ ട്വന്റി-20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും രമേശ് പൊവാറിന് പിന്തുണയുമായി രംഗത്തെത്തി. പരിശീലകനായി രമേശ് പൊവാര്‍ തന്നെ മതിയെന്ന ആവശ്യവുമായി ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും ബിസിസിഐക്ക് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊവാറിനെ 2021വരെ കോച്ചായി പുനര്‍നിയമിക്കണമെന്ന് ഇരുവരും ബി.സി.സി.ഐയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊവാറിന്റെ കരാര്‍ കഴിഞ്ഞമാസം 30ന് അവസാനിച്ചതോടെ ബി.സി.സി.ഐ പുതിയ കോച്ചിനായി അപേക്ഷ ക്ഷണിച്ചിരുന്നു.

കഴിഞ്ഞ മാസങ്ങളില്‍ ടീം രമേശ് പൊവാറിന്റെ പരിശീലനത്തിന് കീഴില്‍ വലിയ പുരോഗതിയാണ് കൈവരിച്ചതെന്ന് ഹര്‍മന്‍പ്രീത് തന്റെ കത്തില്‍ വ്യക്തമാക്കുന്നു. വലിയ വെല്ലുവിളികള്‍ നേരിടാന്‍ ടീമിനെ പഠിപ്പിച്ചത് പൊവാറാണ്. ട്വന്റി-20 ലോകകപ്പിന് 15 മാസം കൂടിയാണ് ബാക്കിയുള്ളത്. ന്യൂസീലന്‍ഡ് പര്യടനവും വരാനിരിക്കുന്നു. ട്വന്റി-20 ക്യാപ്റ്റനെന്ന നിലയിലും ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ എന്ന നിലയിലും രമേശ് പൊവാറിനെ ഇപ്പോഴത്തെ സ്ഥാനത്ത് നിന്ന മാറ്റേണ്ട ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഹര്‍മന്‍പ്രീത് കത്തില്‍ പറയുന്നു.

സാങ്കേതികമായും തന്ത്രപരമായും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം മാറ്റാന്‍ പൊവാറിന് കഴിഞ്ഞുവെന്നും ഹര്‍മന്‍പ്രീത് അവകാശപ്പെടുന്നു. മിതാലിയും പൊവാറും തമ്മിലുള്ള പ്രശ്‌നം അവര്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കേണ്ടതാണെന്നും ഒരു മേശക്ക് ചുറ്റുമിരുന്ന് പരസ്പരം സംസാരിച്ച് തീര്‍ക്കാവുന്ന വിഷയമേ അവര്‍ തമ്മിലുള്ളുവെന്നും ഹര്‍മന്‍പ്രീത് ചൂണ്ടിക്കാട്ടുന്നു. അങ്ങനെ ചെയ്താല്‍ അത് ടീമിന് കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നും ഹര്‍മന്‍പ്രീത് കത്തില്‍ വ്യക്തമാക്കി. 14 ട്വന്റി-20 മത്സരങ്ങളില്‍ തുടര്‍ച്ചയായി ടീമിന് വിജയിക്കാന്‍ രമേശ് പൊവാര്‍ എന്ന പരിശീലകന്റെ സഹായം വലുതായിരുന്നുവെന്ന് സ്മൃതി മന്ദാനയും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് ടീമില്‍ വിവാദങ്ങള്‍ തുടങ്ങിയത്. സെമിയില്‍ തന്നെ കളിപ്പിക്കാതിരുന്ന പൊവാര്‍ തന്നെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് മിതാലി ആരോപിച്ചിരുന്നു. എന്നാല്‍ സീനിയര്‍ താരത്തെ നിയന്ത്രിക്കുക പ്രയാസമാണെന്നും ടീം വിട്ടുപോകുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്നും പവാറും ബി.സി.സി.ഐക്ക് മറുപടി നല്‍കി. മിതാലിക്ക് പിന്തുണയുമായി സുനില്‍ ഗവാസ്‌ക്കറും സൗരവ് ഗാംഗുലിയും രംഗത്തെത്തുകയും ചെയ്തു.

Other News

 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • ലോകകപ്പ് ടീമിനെ കോലി നയിക്കും; പന്തും റായിഡുവും ഇല്ല, കാര്‍ത്തിക് ടീമില്‍
 • ലിവര്‍പൂള്‍ ചെല്‍സിയെ തോല്‍പിച്ചു
 • ലോകകപ്പിനുള്ള ഓസീസ് ടീം ; വാര്‍ണറും സ്മിത്തും തിരിച്ചെത്തി
 • ഒകുഹാരയ്ക്ക് മുന്നില്‍ വീണു; സിന്ധു സെമിയില്‍ പുറത്ത്
 • കൈതട്ടി ലയണല്‍ മെസ്സിയുടെ മൂക്ക് മുറിഞ്ഞത് യാദൃച്ഛികമായി സംഭവിച്ചതെന്ന് ക്രിസ് സ്മാളിങ്
 • Write A Comment

   
  Reload Image
  Add code here