ധോണിയുമായി യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ഗൗതം ഗംഭീര്‍

Thu,Dec 06,2018


ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ധോനിയുമായുള്ള ബന്ധത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ധോനിയുമായി തനിക്ക് ഒരുവിധത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഗംഭീര്‍ വെളിപ്പെടുത്തി. വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ എന്‍.ബി.ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധോനിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഗംഭീര്‍ തള്ളിയത്.

താനും മുന്‍ ഇന്ത്യന്‍ നായകനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തനിക്കൊപ്പം കളിച്ച ചില താരങ്ങള്‍ക്ക് 2-3 ലോക കപ്പുകളില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്. തനിക്ക് ഒരിക്കല്‍ മാത്രമാണ് ആ അനുഭവം അറിയാന്‍ സാധിച്ചത്. ആ ഒരേയൊരു അനുഭവം കിരീടം നേടിയ ടീമിനൊപ്പം ആയതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്നാല്‍ കിരീടം നേടുന്നതില്‍ ഒരു പങ്കുവഹിച്ച താരത്തിന് അത് നിലനിര്‍ത്താനും അവസരം നല്‍കണമായിരുന്നു. 2015-ലെ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാത്തത് ഏറെ വിഷമിപ്പിച്ചു, ഗംഭീര്‍ വ്യക്തമാക്കി.

കളിക്കാര്‍ക്ക് വിടവാങ്ങല്‍ മത്സരം നല്‍കുന്നതിനെ കുറിച്ചും ഗംഭീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കി. ഒരു ക്രിക്കറ്റര്‍ക്കും വേണ്ടി വിരമിക്കല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്.

Other News

 • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
 • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
 • കോലിക്ക് റെക്കോഡ്
 • പെര്‍ത്തിലെ വാക്കയില്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമെന്ന് പോണ്ടിങ്
 • അഡ്‌ലെയ്ഡില്‍ ഋഷഭിന് ലോക റെക്കോഡ്
 • ചരിത്രമെഴുതി ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം
 • ലിവര്‍പൂളിന് വിജയം, ചെല്‍സിക്ക് തോല്‍വി; ആഴ്‌സണലിനെതിരെ യുണൈറ്റഡിന് സമനില
 • ശിഖര്‍ ധവാനും എം.എസ് ധോനിയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌കര്‍
 • ക്രിസ്റ്റ്യാനോയ്ക്ക് ബാലണ്‍ ദ്യോര്‍ കിട്ടിയില്ല; ദേഷ്യം പ്രകടിപ്പിച്ച് സഹോദരിമാര്‍
 • ബാലണ്‍ദ്യോര്‍ ലൂക്ക മോഡ്രിച്ചിന്
 • Write A Comment

   
  Reload Image
  Add code here