ലിവര്‍പൂളിന് വിജയം, ചെല്‍സിക്ക് തോല്‍വി; ആഴ്‌സണലിനെതിരെ യുണൈറ്റഡിന് സമനില

Thu,Dec 06,2018


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ആഴ്സനലും സമനിലയില്‍ (2-2) പിരിഞ്ഞു. കിരീടമോഹികളായ ചെല്‍സിയെ വോള്‍വ്സ് വീഴ്ത്തിയപ്പോള്‍ (1-2) ലിവര്‍പൂള്‍ ബേണ്‍ലിയെയും (3-1) ടോട്ടനം സതാംപ്ടണിനെയും (3-1) കീഴടക്കി. ആഴ്സനലിനെതിരേ യുണൈറ്റഡിനായി ആന്റണി മാര്‍ഷ്യല്‍, ജെസെ ലിന്‍ഡാര്‍ഡ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഷ്‌കോദ്രാന്‍ മുസ്താഫി ആഴ്സനലിന്റെ ഗോള്‍ നേടി. മാര്‍ക്കോസ് റോഹോയുടെ സെല്‍ഫ് ഗോളും ടീമിന്റെ അക്കൗണ്ടിലെത്തി. വോള്‍വ്സിനെതിരേ അപ്രതീക്ഷിതമായിരുന്നു ചെല്‍സിയുടെ തോല്‍വി. ഇതോടെ ലീഗില്‍ ടീമിന്റെ അപരാജിതകുതിപ്പിന് അവസാനമായി. റൗള്‍ ജിമിനെസ്, ഡിയോഗോ ജോട്ട എന്നിവരാണ് വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തത്. റൂബന്‍ ലോഫ്റ്റ് ചെക്ക് ചെല്‍സിയുടെ ഗോള്‍ നേടി. ജെയിംസ് മില്‍നര്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഷെര്‍ഡാന്‍ ഷാക്കീരി എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ ബേണ്‍ലിയെ തോല്‍പ്പിച്ചത്. ജാക് കോര്‍ക്കാണ് ബേണ്‍ലിയുടെ ഗോള്‍ നേടിയത്. സതാംപ്ടണിനെതിരേ ഹാരി കെയ്ന്‍, ലൂക്കാസ് മൗറ, ഹ്യുങ് മിന്‍ സണ്‍ എന്നിവരാണ് ടോട്ടനത്തിന്റെ ഗോളുകള്‍ നേടിയത്. ചാര്‍ലി ഓസ്റ്റിന്‍ സതാംപ്ടണിനായി സ്‌കോര്‍ ചെയ്തു. ലീഗില്‍ 15 കളിയില്‍നിന്ന് 41 പോയന്റുമായി മാഞ്ചെസ്റ്റര്‍ സിറ്റിയാണ് മുന്നില്‍. ലിവര്‍പൂള്‍ (39), ടോട്ടനം (33), ചെല്‍സി (31) ടീമുകളാണ് തുടര്‍സ്ഥാനങ്ങളില്‍.

Other News

 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • പൂജ്യം റണ്‍സിന് എല്ലാവരും ക്ലീന്‍ ബൗള്‍ഡ്, നാല് റണ്‍സ് എക്‌സ്ട്ര
 • ലോകകപ്പിനുള്ള പാക് ടീമില്‍ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തി
 • പന്തിനെ പിന്താങ്ങി വീണ്ടും ദാദ!
 • പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടങ്ങി ഇംഗ്ലീഷ് താരം, തെളിവില്ലെന്ന് ഐ.സി.സി
 • Write A Comment

   
  Reload Image
  Add code here