ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്

Mon,Dec 31,2018


ദുബായ്: ഈ വര്‍ഷത്തെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (റേച്ചല്‍ ഹെയ്‌ഹൊ ഫ്‌ളിന്റ്) പുരസ്‌കാരം ഇന്ത്യയുടെ വെടിക്കെട്ട് താരം സ്മൃതി മന്ദാനയ്ക്ക്. ഐ.സി.സിയുടെ ഈ വര്‍ഷത്തെ വനിതാ ഏകദിന താരവും സ്മൃതി തന്നെയാണ്. 22-കാരിയായ സ്മൃതി ഈ വര്‍ഷത്തെ ഐ.സി.സിയുടെ വനിതാ ഏകദിന ടീമിലും ട്വന്റി 20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഐ.സി.സി ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 66.90 റണ്‍സ് ശരാശരിയില്‍ 669 റണ്‍സ് സ്മൃതി നേടിയിട്ടുണ്ട്. കൂടാതെ 25 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 622 റണ്‍സും സ്മൃതി അടിച്ചുകൂട്ടി. 130.67 ആണ് സ്മൃതിയുടെ ട്വന്റി 20 സ്‌ട്രൈക്ക് റേറ്റ്.

Other News

 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • ഭാര്യയും മകളും ഒപ്പമുണ്ടെങ്കില്‍ ഹാര്‍ദിക്കും രാഹുലുമുള്ള ടീം ബസില്‍ പോലും യാത്ര ചെയ്യില്ല: ഹർഭജൻ
 • ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ സ്വദേശി അറസ്റ്റിലായി
 • ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ
 • Write A Comment

   
  Reload Image
  Add code here