55 വര്‍ഷത്തിനുശേഷം ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയം; തായ്‌ലന്റിനെ തകര്‍ത്തു

Tue,Jan 08,2019


അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ 55 വര്‍ഷത്തിനുശേഷം ഇന്ത്യക്ക് വിജയം. ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1ന് പരാജയപ്പെടുത്തി. ഇരട്ട ഗോളോടെ സാക്ഷാല്‍ ലയണല്‍ മെസ്സിയേയും ഛേത്രി മറികടന്നു. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രിക്ക് സ്വന്തമായി. 65 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ഇനി ക്രിസ്റ്റിയാനോ മാത്രം മുന്നില്‍.

1964 ഏഷ്യന്‍ കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ വിജയിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയെ 2-0ത്തിനും ഹോങ്‌കോങ്ങിനെ 3-1നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ആദ്യ ഗോള്‍ വന്നത് 27-ാം മിനിറ്റിലാണ്. സുനില്‍ ഛേത്രി നല്‍കിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തടയവെ തായ് പ്രതിരോധപ്പിഴവില്‍ ഹാന്‍ഡ് ബോള്‍ വിളിക്കുകയായിരുന്നു റഫറി. ഇന്ത്യക്ക് അനുകൂലമായ പെനാല്‍റ്റി. സുനില്‍ ഛേത്രിക്ക് തെറ്റിയില്ല. ഇന്ത്യ ഒരു ഗോളിന് മുന്നില്‍.

എന്നാല്‍ 15 മിനിറ്റിന് ശേഷം തായ്‌ലന്‍ഡ് ഒപ്പം പിടിച്ചു. തീരതോണിന്റെ ഫ്രീ കിക്ക് ക്യാപ്റ്റന്‍ ഡാങ്ഡ വലയിലെത്തിച്ചു. 1-1. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഛേത്രി വീണ്ടും അവതരിച്ചു. ഇത്തവണ ഉദാന്ത നല്‍കിയ ക്രോസ് ആഷിഖ് ഛേത്രിക്ക് മറിച്ചുകൊടുത്തു. ടോപ്പ് കോര്‍ണര്‍ ലക്ഷ്യമാക്കിയുള്ള ഛേത്രിയുടെ ഷോട്ട് വലയിലെത്തി. 2-1.

68-ാം മിനിറ്റില്‍ ഇന്ത്യയുടെ മൂന്നാം ഗോള്‍ വന്നു. സുനില്‍ ഛേത്രി ഉദാന്തക്ക് പന്ത് കൈമാറുന്നു, ബോക്സിനുള്ളില്‍ വട്ടം കറങ്ങിയ ഉദാന്ത ഓടിയെത്തിയ അനിരുദ്ധ് ഥാപ്പയ്ക്ക് പാസ് നല്‍കി. ഫ്രീയായി നിന്ന ഥാപ്പ പന്ത് വലയിലെത്തിച്ചു. 3-1.

78-ാം മിനിറ്റില്‍ ആഷിഖിന് പകരക്കാരനായി ക്രീസിലെത്തിയ ജെജെ ലാല്‍പെഖുലയുടേതായിരുന്നു അടുത്ത ഊഴം. കളത്തിലിറങ്ങി നാല് മിനിറ്റിനുള്ളില്‍ ജെജെ ലക്ഷ്യം കണ്ടു. പത്തുമാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ജെജെയുടെ ഗോള്‍. അതോടെ ഗോള്‍നില 4-1

Other News

  • റൊണാള്‍ഡോ വിലക്കില്‍ നിന്ന് തടിതപ്പി !
  • മാറ്റത്തിനൊരുങ്ങി ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും; ആഷസ് ജേഴ്‌സിയില്‍ ഇനി പേരും നമ്പറും
  • പുതിയ ഇന്നിങ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍
  • ബെംഗളൂരുവിന് ഐ.എസ്.എല്ലില്‍ കന്നിക്കിരീടം
  • തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്
  • ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതിയില്‍ സമര്‍പ്പിച്ച കേസ് തോറ്റു; ബി.സി.സി.ഐക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ നിര്‍ബന്ധിതരായി പാക്‌ ക്രിക്കറ്റ് ബോര്‍ഡ്
  • ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട്‌ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നാട്ടിലേക്ക്
  • ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും വീണ്ടും കളിക്കളത്തിലേക്ക്...
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വിമർശിച്ച ഫിഫ ഉദ്യോഗസ്ഥ അറസ്റ്റില്‍
  • ജെ.പി ഡുമിനി ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു
  • ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിളക്കവുമായി മലയാളി അബ്ദുള്‍ റസാഖ്‌
  • Write A Comment

     
    Reload Image
    Add code here