പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഏറ്റ് ശ്രീലങ്കന്‍ താരം ദിമുത് കരുണരത്‌നയ്ക്ക് പരിക്ക്

Sat,Feb 02,2019


കാന്‍ബെറ: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഏറ്റ് ശ്രീലങ്കന്‍ താരം ദിമുത് കരുണരത്‌നയ്ക്ക് പരിക്ക്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ലങ്കയുടെ ആദ്യ ഇന്നിങ്‌സിലാണ് സംഭവം 31-ാം ഓവര്‍ എറിയാനെത്തിയത് കമ്മിന്‍സ്, ക്രീസിലുണ്ടായിരുന്നത് കരുണരത്‌ന. കമ്മിന്‍സിന്റെ വേഗതയേറിയ ബൗണ്‍സര്‍ നേരെ വന്നുകൊണ്ടത് കരുണരത്‌നയുടെ കഴുത്തിന് പിന്നിലായിരുന്നു.കുത്തിപ്പൊന്തിയ പന്ത് പ്രതിരോധിക്കാനായി കുനിഞ്ഞപ്പോഴായിരുന്നു ഇത്‌.

വേദന സഹിക്കാനാകാതെ ലങ്കന്‍ ഓപ്പണര്‍ ഗ്രൗണ്ടില്‍ വീണു. ഇതോടെ എല്ലാവരും പരിഭ്രാന്തരായി. ഉടനത്തന്നെ ലങ്കയുടേയും ഓസീസിന്റേയും വൈദ്യസംഘം ഗ്രൗണ്ടിലെത്തി പ്രഥമശുശ്രൂഷ നല്‍കി.

തുടര്‍ന്ന് എമര്‍ജന്‍സി വണ്ടിയില്‍ സ്‌ട്രെച്ചറില്‍ കിടത്തി താരത്തെ പുറത്തുകൊണ്ടുപോകുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും കരുണരത്‌ന സംസാരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി. ഗ്രൗണ്ട് വിടുമ്പോള്‍ മികച്ച ഫോമില്‍ ബാറ്റു ചെയ്യുകയായിരുന്നു ലങ്കന്‍ താരം. 84 പന്തില്‍ 46 റണ്‍സടിച്ച കരുണരത്‌ന അഞ്ച് ബൗണ്ടറിയും നേടി.

Other News

 • കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കില്ല
 • ക്രിസ് ഗെയ്ല്‍ വിരമിക്കുന്നു
 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • Write A Comment

   
  Reload Image
  Add code here