പരിക്ക്; പിറന്നാള്‍ ദിനത്തില്‍ കണ്ണീരണിഞ്ഞ് നെയ്മര്‍

Tue,Feb 05,2019


പാരിസ്: ഇരുപത്തിയേഴാം പിറന്നാള്‍ ദിനത്തില്‍ കണ്ണീരണിഞ്ഞ് ബ്രസീല്‍ താരം നെയ്മര്‍. പാരിസില്‍ നടന്ന പിറന്നാളാഘോഷത്തില്‍ പാട്ട് പാടി നൃത്തം ചെയ്ത ശേഷം ആഘോഷത്തിനെത്തിയവരോട് നന്ദി പറയുന്നതിനിടയില്‍ നെയ്മര്‍ കരയുകയായിരുന്നു. 'കളിക്കളത്തിലേക്ക് തിരിച്ചുപോകുക എന്നതാണ് എനിക്ക് പിറന്നാള്‍ സമ്മാനമായി വേണ്ടത്. പക്ഷേ ഇപ്പോള്‍ അത് സാധ്യമല്ല. ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടെത്തുന്നത് ഫുട്‌ബോള്‍ കളിക്കുമ്പോഴാണ്. അത് എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്' കരച്ചിലടക്കിക്കൊണ്ട് ബ്രസീല്‍ താരം പറഞ്ഞു.

പരിക്കേറ്റ് പത്ത് ആഴ്ച്ചയായി കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് ബ്രസീല്‍ താരം. ഫ്രഞ്ച് താരം എബാപ്പെയും ബ്രസീലിലെ സഹതാരം ഡാനി ആല്‍വ്‌സും ആഘോഷത്തിനെത്തിയിരുന്നു. ഇരുവരും പി.എസ്.ജിയില്‍ നെയ്മറിനൊപ്പമാണ് കളിക്കുന്നത്. പാരിസില്‍ നടന്ന പിറന്നാളാഘോഷത്തിന് ചുവന്ന വസ്ത്രം ധരിച്ചാണ് എല്ലാവരുമെത്തിയിരുന്നത്. നെയ്മറിന്റെ കൈയില്‍ ചുവന്ന ക്രച്ചസുമുണ്ടായിരുന്നു.

പരിക്കേറ്റ നെയ്മറെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടില്ല. പി.എ.സ്ജി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയാല്‍ ഏപ്രിലില്‍ താരം കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞാഴ്ച്ച ഫ്രഞ്ച് കപ്പില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. മത്സരം 2-0ന് പി.എ.സ്ജി വിജയിച്ചിരുന്നു.

Other News

 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • ലോകകപ്പ് ടീമിനെ കോലി നയിക്കും; പന്തും റായിഡുവും ഇല്ല, കാര്‍ത്തിക് ടീമില്‍
 • ലിവര്‍പൂള്‍ ചെല്‍സിയെ തോല്‍പിച്ചു
 • ലോകകപ്പിനുള്ള ഓസീസ് ടീം ; വാര്‍ണറും സ്മിത്തും തിരിച്ചെത്തി
 • ഒകുഹാരയ്ക്ക് മുന്നില്‍ വീണു; സിന്ധു സെമിയില്‍ പുറത്ത്
 • കൈതട്ടി ലയണല്‍ മെസ്സിയുടെ മൂക്ക് മുറിഞ്ഞത് യാദൃച്ഛികമായി സംഭവിച്ചതെന്ന് ക്രിസ് സ്മാളിങ്
 • Write A Comment

   
  Reload Image
  Add code here