ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Fri,Feb 08,2019


റിയോ ഡി ജനറോ: ബ്രസിലിലെ യുവ ഫുട്‌ബോള്‍ കളിക്കാരുടെ പരിശീലന കേന്ദ്രത്തിലെ ഡോര്‍ഡമിറ്ററിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്തുപേര്‍ പൊള്ളലേറ്റു മരിച്ചു.
റിയോഡി ജനറോയിലെ ഫ്‌ലെമിംഗോ ഫുട്‌ബോള്‍ ക്ലബ്ബിന്റെ നിന്‍ഹോ ഡി ഉറുബു ട്രെയിനിംഗ് സെന്ററിലാണ് തീപ്പിടുത്തമുണ്ടായത്. മരിച്ച പത്തു കളിക്കാരും വളരെ പ്രായംകുറഞ്ഞവരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീപിടുത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ആഗോള തലത്തില്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ ക്ലബ്ബാണ് ഫ്‌ലെമിംഗോ.
പുറത്തുവരുന്നത് ഏറ്റവും വിഷമകരമായ വാര്‍ത്തയാണെന്നും ദുരന്തം അതിജീവിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കളമെന്നും റിയല്‍ മാഡ്രിഡ് കളിക്കാരന്‍ വിനിഷ്യസ് ട്വീറ്റ് ചെയ്തു. ദുഖകരമായ ഇമോജികളോടൊപ്പമായിരുന്നു ട്വീറ്റ്.
പ്രാദേശിക സമയം രാവിലെ അഞ്ച് പത്തിനാണ് തീപ്പിടുത്തമുണ്ടായതെന്ന് ജി 1 ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴരമണിയോടെയാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. 14 നും 17 നും ഇടയില്‍ പ്രായമുള്ളവരാണ് ദുരന്തത്തിനിരയായത്. അതേ സമയം മരിച്ചവരെ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പരിക്കേറ്റവപെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.
ലോക പ്രസിദ്ധമാണ് ഫ്‌ലെമിംഗോയുടെ പരിശീലന കേന്ദ്രം. രണ്ട് മാസം മുമ്പാണ് ഈ കേന്ദ്രം വികസിപ്പിച്ചത്. അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരും ലോക കപ്പ് ജേതാക്കളുമായ റൊണാള്‍ഡീഞ്ഞോ, ബെബോറ്റോ, റോമാരിയോ തുടങ്ങിയവര്‍ ഇവിടെ പരിശീലനം നേടിയവരാണ്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍ കൂടാതെ ഫ്‌ലെമിംഗോയില്‍ വോളിബോള്‍, ബാസ്‌ക്റ്റ് ബോള്‍, തുഴച്ചില്‍, നീന്തല്‍ തുടങ്ങിയ പരിശീലനകേന്ദ്രങ്ങളുമുണ്ട്.

Other News

 • ക്രിസ് ഗെയ്ല്‍ വിരമിക്കുന്നു
 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • Write A Comment

   
  Reload Image
  Add code here