തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്; പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി

Tue,Mar 12,2019


സെന്റ് കിറ്റ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20-യിലും തകര്‍ന്നടിഞ്ഞ് വിന്‍ഡീസ് ബാറ്റിങ്‌ നിര. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 13 ഓവറില്‍ വെറും 71 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി. മൂന്നോവറില്‍ വെറും ഏഴു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഡേവിഡ് വില്ലിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ആദ്യ പന്തില്‍ തന്നെ ഷായ് ഹോപ്പിന്റെ വിക്കറ്റെടുത്താണ് വില്ലി തുടങ്ങിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് രണ്ടാം മത്സരത്തിലെ പോലെതന്നെ തകര്‍ന്നടിയുകയായിരുന്നു. 11 റണ്‍സ് വീതമെടുത്ത ജോണ്‍ കാമ്പെല്‍, ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂരന്‍ എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍മാര്‍. ക്രിസ് ഗെയില്‍ മൂന്നാം മത്സരത്തില്‍ കളിച്ചില്ല. തോല്‍വിയോടെ തുടര്‍ച്ചയായ രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ കുറഞ്ഞ സ്‌കോര്‍ നേടുന്ന ടീമെന്ന നാണക്കേട് വിന്‍ഡീസിന്റെ പേരിലായി.

മറുപടി ബാറ്റിങ്ങില്‍ അലക്‌സ് ഹെയ്ല്‍സ് (20), ജോണി ബെയര്‍സ്‌റ്റോവ് (37) എന്നിവരുടെ വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് വിജയത്തിലെത്തിയത്.

Other News

  • ആ തോല്‍വി കാര്യമാക്കേണ്ടെന്ന് സച്ചിന്‍
  • 83 ലെ ലോകകപ്പ് നേടിതന്നത് കപിലിന്റെ ആത്മവിശ്വാസം: ശ്രീകാന്ത്
  • പോ​ർ​ചു​ഗീ​സ്​ ടീ​മി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടു​ത്തി
  • മാ​ഴ്​​സ​ലോ ലി​പ്പി​യെ തി​രി​ച്ചു​വി​ളി​ച്ച്​ ചൈ​ന
  • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
  • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
  • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
  • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
  • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
  • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
  • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
  • Write A Comment

     
    Reload Image
    Add code here