തോളിനേറ്റ പരിക്ക്; കെയ്ന്‍ വില്യംസണ് സ്‌കാനിങ്

Tue,Mar 12,2019


ഹാമില്‍ട്ടണ്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ സ്‌കാനിംഗിന് വിധേയമാക്കി. മൂന്നാം ദിനത്തില്‍ ബംഗ്ലാദേശ് ഇന്നിങ്‌സിനിടെ ഗള്ളിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ഇടതു തോളിനാണ് പരിക്കേറ്റത്. എന്നാല്‍ ഇത് കാര്യമാക്കാതെ വില്യംസണ്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാല്‍ നാലാം ദിനം ബാറ്റിങ്ങിനിടെ വേദന കൂടിയതോടെ താരത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ വില്യംസണ്‍ 74 റണ്‍സെടുത്തിരുന്നു.

ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ നാലാം ദിനം വില്യംസണ്‍ ഫീല്‍ഡിങ്ങിനിറങ്ങിയില്ല. വില്യംസണിന്റെ അഭാവത്തില്‍ ടിം സൗത്തിയാണ് താത്കാലികമായി ടീമിനെ നയിക്കുന്നത്. ബാറ്റിങ്ങിനിടെ രണ്ടു തവണ താരത്തെ പരിശോധിക്കാന്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ ഗ്രൗണ്ടിലെത്തിയിരുന്നു.

സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നാല്‍ മാത്രമേ വില്യംസണിന്റെ പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് അറിയാന്‍ സാധിക്കൂ. ലോകകപ്പ് അടുത്തിരിക്കെ ന്യൂസീലന്‍ഡ് ക്രിക്കറ്റിന് തിരിച്ചടിയാകും ക്യാപ്റ്റന്റെ പരിക്ക്.

Other News

 • ആ തോല്‍വി കാര്യമാക്കേണ്ടെന്ന് സച്ചിന്‍
 • 83 ലെ ലോകകപ്പ് നേടിതന്നത് കപിലിന്റെ ആത്മവിശ്വാസം: ശ്രീകാന്ത്
 • പോ​ർ​ചു​ഗീ​സ്​ ടീ​മി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടു​ത്തി
 • മാ​ഴ്​​സ​ലോ ലി​പ്പി​യെ തി​രി​ച്ചു​വി​ളി​ച്ച്​ ചൈ​ന
 • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
 • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
 • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
 • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • Write A Comment

   
  Reload Image
  Add code here