മൂന്ന് ക്യൂബന്‍ കുട്ടികളുടെ അച്ഛനാണ് താനെന്ന് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ ഏറ്റുപറച്ചില്‍

Wed,Mar 13,2019


ഹവാന: മൂന്ന് ക്യൂബന്‍ കുട്ടികളുടെ അച്ഛനാണ് താനെന്ന് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ. ഇപ്പോള്‍ എട്ട് മക്കളുടെ പിതൃത്വം 58-കാരനായ അര്‍ജന്റീനയുടെ ഇതിഹാസ താരം സമ്മതിച്ചിട്ടുണ്ട്. മുന്‍ ഭാര്യ ക്ലോഡിയോ വിലാഫെയ്നിലുള്ള രണ്ട് പെണ്‍മക്കളല്ലാതെ (ദല്‍മ - 31, ഗിയാനിന - 29) തനിക്ക് വേറെ മക്കളില്ലെന്ന് ഒരുകാലത്ത് മാറഡോണ അവകാശപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഒന്നൊന്നായി പുറത്തുവന്നുതുടങ്ങി. അമ്മമാര്‍ കേസിന് പോയതിനെത്തുടര്‍ന്ന് ഡീഗോ ജൂനിയര്‍ (32), ജാന (22) എന്നിവരുടെ പിതൃത്വം പിന്നീട് മാറഡോണയ്ക്ക് അംഗീകരിക്കേണ്ടിവന്നു. കാമുകി വെറോണിക്ക ഒയേദയില്‍ മാറഡോണയ്ക്ക് ആറു വയസ്സുള്ള മകനുണ്ട്; ഡീഗോ ഫെര്‍ണാണ്ടോ.

പിതൃത്വപരിശോധനകള്‍ക്കായി മാറഡോണ ഈ വര്‍ഷം അവസാനത്തോടെ ക്യൂബയില്‍ പോകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ലഹരിമുക്ത ചികിത്സയ്ക്കായി 2000-2005 കാലത്ത് മാറഡോണ ക്യൂബയിലുണ്ടായിരുന്നു. ക്യൂബന്‍ നേതാവ് ഫിഡെല്‍ കാസ്ട്രോയുമായി അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു. കാസ്ട്രോയുടെ മുഖം കാലില്‍ പച്ചകുത്തുകയും ചെയ്തു.

Other News

 • ആ തോല്‍വി കാര്യമാക്കേണ്ടെന്ന് സച്ചിന്‍
 • 83 ലെ ലോകകപ്പ് നേടിതന്നത് കപിലിന്റെ ആത്മവിശ്വാസം: ശ്രീകാന്ത്
 • പോ​ർ​ചു​ഗീ​സ്​ ടീ​മി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടു​ത്തി
 • മാ​ഴ്​​സ​ലോ ലി​പ്പി​യെ തി​രി​ച്ചു​വി​ളി​ച്ച്​ ചൈ​ന
 • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
 • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
 • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
 • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • Write A Comment

   
  Reload Image
  Add code here