സച്ചിന്‍, ലാറ, ബ്രാഡ്മാന്‍ എന്നിവരേക്കാള്‍ മികച്ചവനാണ് കോലി'; മൈക്കല്‍ വോണ്‍

Wed,Mar 13,2019


ലണ്ടന്‍: ഏകദിനത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരം വിരാട് കോലിയാണെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. കോലി ഏകദിനത്തില്‍ 41-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു വോണിന്റെ പ്രതികരണം. ഇതോടെ വോണ്‍ ഒരു ചോദ്യം നേരിട്ടു. സച്ചിന്‍, ബ്രാഡ്മാന്‍, ലാറ എന്നിവരേക്കാള്‍ മികച്ചവനാണോ കോലി എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതെ എന്നായിരുന്നു വോണിന്റെ ഉത്തരം. ഏകദിന ക്രിക്കറ്റിലാണ് ഇതെന്നും വോണ്‍ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലാണ് കോലി 41-ാം സെഞ്ചുറി നേടിയത്. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ കോലി മൂന്നാമതെത്തുകയും ചെയ്തു. 10816 റണ്‍സ് അക്കൗണ്ടിലെത്തിയ കോലി ദ്രാവിഡിനെ മറികടന്നു. ഇനി സച്ചിനും ഗാംഗുലിയുമാണ് ഇന്ത്യന്‍ ക്യാപ്റ്റന് മുന്നിലുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12-ാമത്തെ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് കോലി.

Other News

 • ആ തോല്‍വി കാര്യമാക്കേണ്ടെന്ന് സച്ചിന്‍
 • 83 ലെ ലോകകപ്പ് നേടിതന്നത് കപിലിന്റെ ആത്മവിശ്വാസം: ശ്രീകാന്ത്
 • പോ​ർ​ചു​ഗീ​സ്​ ടീ​മി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടു​ത്തി
 • മാ​ഴ്​​സ​ലോ ലി​പ്പി​യെ തി​രി​ച്ചു​വി​ളി​ച്ച്​ ചൈ​ന
 • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
 • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
 • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
 • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • Write A Comment

   
  Reload Image
  Add code here