കൈതട്ടി ലയണല്‍ മെസ്സിയുടെ മൂക്ക് മുറിഞ്ഞത് യാദൃച്ഛികമായി സംഭവിച്ചതെന്ന് ക്രിസ് സ്മാളിങ്

Sat,Apr 13,2019


ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ തന്റെ കൈതട്ടി ലയണല്‍ മെസ്സിയുടെ മൂക്ക് മുറിഞ്ഞത് യാദൃച്ഛികമായി സംഭവിച്ചതെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ ക്രിസ് സ്മാളിങ്. ''മനപ്പൂര്‍വം ചെയ്തതല്ല. അത് മെസ്സിക്കും മനസ്സിലായിട്ടുണ്ട്. മത്സരശേഷം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. സൗഹൃദത്തോടെ ഹസ്തദാനം ചെയ്താണ് പിരിഞ്ഞത്''- സ്മാളിങ് പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തിലാണ് ബാഴ്‌സലോണയുടെ സൂപ്പര്‍താരമായ മെസ്സിയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് മൂക്കില്‍ നിന്ന് ചോരയൊലിച്ചു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം മെസ്സി കളിതുടര്‍ന്നു. യുണൈറ്റഡ് താരത്തിന്റെ സെല്‍ഫ്‌ഗോളില്‍ ബാഴ്‌സ ജയിച്ച മത്സരത്തില്‍ മെസ്സിക്ക് അധികം തിളങ്ങാനായില്ല.

Other News

 • ട്വന്റി 20-യില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് ചന്ദര്‍പോള്‍
 • വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹിതരായി
 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • Write A Comment

   
  Reload Image
  Add code here