ലിവര്‍പൂള്‍ ചെല്‍സിയെ തോല്‍പിച്ചു

Mon,Apr 15,2019


ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ലിവര്‍പൂള്‍ ചെല്‍സിയെഎതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു. കളിയുടെ തുടക്കം മുതല്‍ ആക്രമണം നടത്തിയത് ലിവര്‍പൂള്‍ ആയിരുന്നു. ആദ്യ ഗോള്‍ വന്നത് രണ്ടാം പകുതിയില്‍. 51-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ഹെന്‍ഡേഴ്‌സണ്‍ ചെല്‍സിയുടെ ബോക്‌സില്‍ നിന്ന് എടുത്ത് നല്‍കിയ ചിപ്‌ക്രോസ് ഹെഡ് ചെയ്ത് മാനെ വലയില്‍ എത്തിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത ഗോളുമെത്തി. ഈ സീസണിലെ ഏറ്റവും മികച്ച ഗോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇടങ്കാലന്‍ ക്രോസ്. ഗോള്‍ നേടിയത് സല. ബോക്‌സിന് പുറത്തു നിന്നുള്ള ആ ഷോട്ട് തടയാന്‍ ചെല്‍സി ഗോളിക്ക് കഴിഞ്ഞില്ല. അതേസമയം ക്രിസ്റ്റല്‍ പാലസിനെ 3-1ന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. റഹീം സ്റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗബ്രിയേല്‍ ജീസസിന്റെ വകയായിരുന്നു ഒരു ഗോള്‍. ക്രിസ്റ്റല്‍ പാലസിനായി ലൂക്ക മിലിവോജെവിക് ലക്ഷ്യം കണ്ടു. വിജയത്തോടെ ലിവര്‍പൂള്‍ 85 പോയിന്റുമായി ലീഗില്‍ ഒന്നാമതെത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 83 പോയിന്റുമായി രണ്ടാമതുണ്ട്. എന്നാല്‍ സിറ്റിക്ക് ഇനി വരാനുള്ളത് കടുപ്പമേറിയ മത്സരങ്ങളാണ് എന്നത് ലിവര്‍പൂളിന് പ്രതീക്ഷ നല്‍കുന്നു. അതേസമയം ലിവര്‍പൂളിനെതിരായ പരാജയം ചെല്‍സിയുടെ ടോപ്പ് ഫോര്‍ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയാകും.

Other News

 • ട്വന്റി 20-യില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് ചന്ദര്‍പോള്‍
 • വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹിതരായി
 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • Write A Comment

   
  Reload Image
  Add code here