കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബ് പ്രര്‍ത്തനമാരംഭിച്ചു

Mon,Apr 15,2019


കാനഡയില്‍ കഴിഞ്ഞ ഒന്നര വര്‍ഷ കാലമായുള്ള വാട്‌സ്ആപ് കൂട്ടായ്മ, ഇപ്പോള്‍ കനേഡിയന്‍ കൊച്ചിന്‍ നിവാസികളുടെ ഒരു കൂട്ടായ്മയായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കൊച്ചി എറണാകുളം പ്രദേശങ്ങളില്‍ നിന്നുള്ള കാനഡയില്‍ സ്ഥിര താമസമാക്കിയവരും, ഉപരി വിദ്യാഭ്യാസത്തിനു വന്നവരും, വര്‍ക്ക് പെര്മിറ്റില്‍ ഉള്ളവരും അല്ലാതെയുമുള്ളവരെ ഉള്‍കൊള്ളിച്ചുകൊണ്ടാണ് കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ ഉത്ഭവം. 2018 ഓഗസ്റ്റ് മാസം കേരളത്തെനടുക്കിയ പ്രളയ കെടുതിയില്‍ ഒട്ടേറെ സഹായങ്ങള്‍ ചെയ്യാന്‍ ഈ കൂട്ടായ്മയ്ക്കു സാധിച്ചു. തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ ഈ കൂട്ടായ്മയില്‍ പങ്കുചേരുകയും കനേഡിയന്‍ കൊച്ചിന്‍ ക്ലബ് എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.

2019 ഫെബ്രുവരി മാസം 7 ന് കനേഡിയന്‍ കൊച്ചിന്‍ ക്ലബെന്ന പേരില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. നിലവില്‍ 300 ഓളം മെംബേഴ്‌സ് ഇപ്പോള്‍ ഈ കൂട്ടായ്മയില്‍ ഉണ്ട്. നാടിന്റെ നന്മയ്ക്കും ഉന്നമനത്തിനും കൂടാതെ ഏതെങ്കിലും വിധത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്കും ഒരു കൈ താങ്ങാകുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ പൊതുയോഗം ബെലെന്റ് മാത്യു (ലോ ഓഫീസ് ഓഫ് ടീന ബെലെന്റ്) ന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അനില്‍ കുമാറും, ബോസ്‌കോയും ചേര്‍ന്നു എല്ലാ കൊച്ചി/എറണാകുളം നിവാസികളെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 18 വര്‍ഷമായി ഒന്റാറിയോ, കാനഡ എന്നിവിടങ്ങളില്‍ സ്ഥിര താമസമാക്കിയ 3S ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പ്പറേഷന്റെ പ്രസിഡന്റും & സിഇഒയും, നിരവധി സാമൂഹിക സേവനങ്ങളില്‍ മുഖ്യ പങ്കു വഹിക്കുകയും ചെയ്ത സജീബ് കോയയെ പ്രസിഡന്റ് ആയും അനില്‍കുമാര്‍ വൈറ്റില വൈസ് പ്രസിഡന്റ്, കുരിയന്‍ തോമസ് സെക്രട്ടറി, ബോസ്‌കോ ആന്റണി ജോയിന്റ് സെക്രട്ടറി, മാനുല്‍ പുത്തമ്പാടത്ത് ട്രഷറര്‍, വര്ഗീസ് സാമുവേല്‍ ജോയിന്റ് ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.

Other News

 • ശ്രീലങ്ക സ്‌ഫോടനം: സൂത്രധാരനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് സിരിസേന
 • ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ
 • കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ നൈറ്റ്
 • തത്ത്വമസി വിഷു മഹോത്സവം 2019 ആഘോഷിച്ചു
 • വാന്‍കൂവര്‍ മലയാളി സമാജം വിഷുവും ഈസ്റ്ററും
 • ടൊറന്റോ ഫാമിലി& യൂത്ത്‌കോണ്‍ഫറന്‍സ് 2019
 • പി.എം നരേന്ദ്രമോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി; നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി
 • ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സൌത്ത് ഏഷ്യക്ക് തിരശ്ശീല ഉയര്‍ന്നു
 • കെ എം മാണി അനുസ്മരണം മെയ് നാലിന് ടൊറന്റോയില്‍
 • യന്ത്രതകരാര്‍; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി
 • ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം അന്വേഷിക്കുന്ന സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി
 • Write A Comment

   
  Reload Image
  Add code here