റയല്‍ സൊസിഡാഡിനോട് നാണം കെട്ടു

Mon,May 13,2019


മാഡ്രിഡ്: ലാ ലിഗയില്‍ വീണ്ടും തോല്‍വിയേറ്റുവാങ്ങി റയല്‍ മാഡ്രിഡ്. റയല്‍ സൊസിഡാഡാണ് ലീഗിലെ 37-ാം മത്സരത്തില്‍ റയലിനെ നാണംകെടുത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു മുന്‍ ജേതാക്കളുടെ തോല്‍വി. സൊസിഡാഡിന്റെ മൈതാനത്ത് ആറാം മിനിറ്റില്‍ തന്നെ ബ്രാഹിം ദിയാസിലൂടെ മൂന്നിലെത്തിയത് റയലായിരുന്നു. എന്നാല്‍ 26-ാം മിനിറ്റില്‍ മിഖേല്‍ മെറിനോ നേടിയ ഗോളിലൂടെ സമനില പിടിച്ച സൊസിഡാഡ് 57-ാം മിനിറ്റില്‍ ജൊസെബ സലുദയും 67-ാം മിനിറ്റില്‍ ആന്‍ഡര്‍ ബരനെക്‌സയും നേടിയ ഗോളുകളിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ 39-ാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് പന്ത് കൈ കൊണ്ട് തൊട്ടതിന് റയല്‍ താരം ജീസസ് വല്ലേഹോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ശേഷിച്ച 50 മിനിറ്റോളം 10 പേരുമായാണ് റയല്‍ കളിച്ചത്. എന്നാല്‍ ഇതിനു ലഭിച്ച പെനാല്‍റ്റിയെടുത്ത വില്ലിയന്‍ ജോസിന്റെ കിക്ക് ഗോളി തിബൗട്ട് കുര്‍ട്ടോയ്‌സ് രക്ഷപ്പെടുത്തുകയായിരുന്നു. ലീഗില്‍ 37 മത്സരങ്ങളില്‍ നിന്ന് റയലിന്റെ 11-ാം തോല്‍വിയാണിത്. 68 പോയന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡിനും താഴെ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ റയല്‍.

Other News

 • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
 • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
 • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
 • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • Write A Comment

   
  Reload Image
  Add code here