ബാഴ്‌സ വിജയവഴിയില്‍

Mon,May 13,2019


ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് സെമി രണ്ടാം പാദത്തില്‍ ലിവര്‍പൂളിനോട് പരാജയപ്പെട്ട് പുറത്തായ ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് ജയം. ഗെറ്റാഫെയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ മറികടന്നത്. 39-ാം മിനിറ്റില്‍ ആര്‍തുറോ വിദാലാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാമത്തേത് 89-ാം മിനിറ്റില്‍ ഗെറ്റാഫെ താരം മൗറോ അറംബാരി വഴങ്ങിയ സെല്‍ഫ് ഗോളായിരുന്നു. ലീഗിലെ 37 മത്സരങ്ങളില്‍ നിന്ന് ബാഴ്‌സയുടെ 26-ാം വിജയമായിരുന്നു ഇത്. എന്നാല്‍ തോല്‍വിയോടെ ഗെറ്റാഫെയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ മങ്ങി. ഗെറ്റാഫെ തോറ്റതോടെ വലന്‍സിയ ലീഗില്‍ നാലാം സ്ഥാനത്തെത്തി. ഇരു ടീമിനും 58 പോയന്റ് വീതമാണ് ഉള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ വലന്‍സിയ മുന്നിലെത്തി. അതേസമയം വിജയം നേടിയെങ്കിലും കോപ്പ ഡെല്‍ റേ ഫൈനല്‍ മുന്നില്‍ നില്‍ക്കെ ഫിലിപ്പെ കുടീഞ്ഞ്യോയ്ക്ക് പരിക്കേറ്റത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

Other News

 • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
 • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
 • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
 • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • Write A Comment

   
  Reload Image
  Add code here