ഐപിഎല്‍ കിരീടം മുംൈബ ഇന്ത്യന്‍സിന്!

Mon,May 13,2019


ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ചാംപ്യന്‍മാര്‍ . ആവേശകരമായ ഫൈനലില്‍ അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്ക് വിക്കറ്റ് നഷ്ടമായി. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ ഇന്നിങ്സ് ഏഴുവിക്കറ്റ് നഷടത്തില്‍ 148 റണ്‍സില്‍ ഒതുങ്ങി. മുംബൈയുടെ നാലാം ഐപിഎല്‍ കിരീടമാണ്. അഞ്ചാം തവണയാണ് ചെന്നൈ ഫൈനലില്‍ പരാജയപ്പെടുന്നത് .

അവസാന പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ രണ്ടുറണ്‍സ് .മലിംഗയുടെ യോര്‍ക്കര്‍ ലൈനില്‍ പിച്ച് ചെയ്ത് ഷാര്‍ദുല്‍ താക്കൂറിന്റെ കാലില്‍ തട്ടിയതോടെ കാതടപ്പിക്കുന്ന അപ്പീല്‍. ബോള്‍ കൃത്യമായ ലൈനില്‍ സ്റ്റമ്പിന് നേരെ യായിരുന്നതിനാല്‍ അമ്പയര്‍ക്ക് ഔട്ട് വിളിക്കാതെ നിവര്‍ത്തിയുണ്ടായിരുന്നില്ല. ചെന്നൈയെ നിരാശയുടെ പടുകുഴിയില്‍ ചാടിച്ച് ഇതോടെ മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു.

രണ്ടുറണ്ണൗട്ടുകളായണ് കളിയുെട ഗതി മാറ്റിയത് . ആദ്യം രണ്ടുറണ്‍സെടുത്ത എം എസ് ധോണി മുംബൈ ഫീല്‍ഡര്‍മാരുടെ കൃത്യതയ്ക്ക് മുന്നില്‍ വീണു . അവസാന ഓവറില്‍ ജയിക്കാന്‍ വെറും ഒന്‍പത് റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈയ്ക്ക് നാലാം പന്തില്‍ 80 റണ്‍സ് എടുത്ത വാട്സന്റെ വിക്കറ്റും നഷ്ടമായി .

14 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനവും നിര്‍ണായകമായി . ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും പാണ്ഡ്യ സഹോദരന്‍മാരും നിരാശപ്പെടുത്തിയപ്പോള്‍ തിളങ്ങാനായത് 25 പന്തില്‍ 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാഡിനു മാത്രം.

താരതമ്യേന കുറഞ്ഞ സ്‌ക്കോറിന് മുംബൈയെ പുറത്താക്കി രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയുടെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 28 റണ്‍സെടുത്ത് ഡ്യുപ്ലെസിസ് പുറത്താകുമ്പോഴും ചെന്നൈ വിജയവഴിയിലായിരുന്നു. എന്നാല്‍ ധോണിയുടെ റണ്ണൗട്ട് കാര്യങ്ങള്‍ മാറ്റിമറിച്ചു.

Other News

 • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
 • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
 • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
 • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • Write A Comment

   
  Reload Image
  Add code here