പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടങ്ങി ഇംഗ്ലീഷ് താരം, തെളിവില്ലെന്ന് ഐ.സി.സി

Tue,May 14,2019


ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് വീണ്ടും പന്തുചുരണ്ടല്‍ വിവാദം. പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടയില്‍ ഇംഗ്ലീഷ് പേസര്‍ ലിയാം പ്ലങ്കറ്റ് പന്ത് ചുരുണ്ടുന്ന വീഡിയോ ആണ് പുറത്തുവന്നത്. പ്ലങ്കറ്റ് നഖങ്ങള്‍ കൊണ്ട് പന്ത് ചുരുണ്ടുന്നതാണ് വീഡിയോയിലുള്ളത്.

എന്നാല്‍ സതാംപ്ടണില്‍ നടന്ന ഏകദിനത്തില്‍ ലിയാം പ്ലങ്കറ്റ് പന്തില്‍ യാതൊരു വിധത്തിലുള്ള കൃത്രിമത്വവും കാണിച്ചിട്ടില്ലെന്നും പന്ത് ചുരണ്ടല്‍ നടന്നതായി മാച്ച് ഒഫീഷ്യല്‍സിന് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ട്വീറ്റ് ചെയ്ത് ഐ.സി.സി രംഗത്തുവന്നതോടെ പ്ലങ്കറ്റ് കുറ്റവിമുക്തനായി. നേരത്തെ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ കുരുങ്ങി ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് വിലക്ക് ലഭിച്ചിരുന്നു. കേപ്്ടൗണില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ആയിരുന്നു ഇത്.

Other News

 • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
 • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
 • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
 • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • Write A Comment

   
  Reload Image
  Add code here