പന്തിനെ പിന്താങ്ങി വീണ്ടും ദാദ!

Tue,May 14,2019


ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഋഷഭ് പന്തിന്റെ അസാന്നിധ്യം വീണ്ടും ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പില്‍ ഋഷഭ് പന്തിന്റെ അഭാവം ഇന്ത്യ അറിയുമെന്ന് ഗാംഗുലി പറഞ്ഞു. ഇത്തവണത്തെ ഐ.പി.എല്ലില്‍ മികച്ച ഫോമിലായിരുന്നു പന്ത്. 16 ഇന്നിങ്‌സുകളില്‍ നിന്നായി 40.83 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 488 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. നേരത്തെ തന്നെ പന്തിനെ ധോനിയുടെ പിന്‍ഗാമിയെന്ന് ഗാംഗുലി വിശേഷിപ്പിച്ചിരുന്നു. ഏറെക്കാലം ഇന്ത്യന്‍ ജേഴ്‌സിയണിയാന്‍ കഴിവുള്ള താരമാണ് പന്തെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായാലും ഇനി മുന്നിലുള്ള ലോകകപ്പുകളില്‍ പന്ത് കളിക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ഇതുകൊണ്ടൊന്നും പന്തിന്റെ വഴിയടയാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News

 • അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍
 • ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി
 • ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ
 • ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി
 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • Write A Comment

   
  Reload Image
  Add code here