ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്

Mon,May 20,2019


മുംബൈ: ഏകദിന ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കോലി പിന്നിടുന്നതെന്ന് ദ്രാവിഡ് പറയുന്നു. 'ഓരോ മത്സരം കഴിയുമ്പോഴും കോലി കൂടുതല്‍ മികച്ച പ്രകടനത്തിലേക്കെത്തുകയാണ്. നമ്മള്‍ ഒരിക്കലെങ്കിലും നേടാന്‍ കഴിയും എന്നുപോലും വിചാരിക്കാത്ത ലക്ഷ്യമാണ് കോലി മുന്നില്‍വെയ്ക്കുന്നത്. സച്ചിന്‍ ഏകദിനത്തില്‍ 49 സെഞ്ചുറി നേടി. അത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ഞാന്‍ കരുതിയിരുന്നു. ഇപ്പോള്‍ വിരാട് അതിന് തൊട്ടടുത്താണ്.' മുംബൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ദ്രാവിഡ് വ്യക്തമാക്കി. കോലി പുറത്തെടുക്കുന്ന വ്യക്തിഗത മികവ് ക്യാപ്റ്റന്‍സിയിലും ആവര്‍ത്തിക്കണമെന്നും ദ്രാവിഡ് പറയുന്നു. 2014-ലെ ഇംഗ്ലണ്ട് പര്യടനവും ആദ്യ ഓസ്ട്രലേയിന്‍ പര്യടനവും കോലി മറക്കാന്‍ ആഗ്രഹിക്കുന്നതാണ്. അതു രണ്ടും പരാജയമായിരുന്നു. എന്നാല്‍ പിന്നീട് കോലി ഏറെ പുരോഗതി കൈവരിച്ചു. പിന്നീടുള്ള വിദേശ പര്യടനങ്ങളില്‍ തിരിച്ചുവന്നു. എപ്പോഴും കളി എങ്ങനെ മികച്ചതാക്കാം എന്ന് വിചാരിക്കുന്ന താരമാണ് കോലി. ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. Rahul Dravid on Virat Kohli

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here