ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍

Mon,May 20,2019


സിഡ്‌നി: ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയയുടെ ബൗളിങ് ഇതിഹാസം ജെഫ് തോംസണ്‍. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ എന്നു ബുംറയെ വിശേഷിപ്പിച്ച ജെഫ് തോംസണ്‍ ബുംറ തന്റെ വ്യത്യസ്തമായ പേസ് ബൗളിങ്ങിലൂടെ എതിരാളികളെ വെള്ളം കുടിപ്പിക്കുമെന്നും പറയുന്നു. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറും ഡെന്നീസ് ലില്ലിയും ബുംറയെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെഫ് തോംസണും തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. പരിചിതമല്ലാത്ത ബൗളിങ് ആക്ഷനാണ് ബുംറയുടേത്. അതിവേഗ പന്തുകളായതിനാല്‍ ബുംറയ്ക്ക് വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുതലാണ്. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദെയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളര്‍മാര്‍. ജെഫ് തോംസണ്‍ വ്യക്തമാക്കി. ഈ ലോകകപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന താരമാണ് ബുംറ. 140 കിലോമീറ്ററിലേറെ വേഗതയില്‍ തുടര്‍ച്ചയായി പന്ത് എറിയാന്‍ കഴിയുന്ന താരം . ഇതുവരെ 49 ഏകദിനങ്ങളില്‍ നിന്ന് 85 വിക്കറ്റുകള്‍ ബുംറ നേടി. കഴിഞ്ഞ ഐ.പി.എല്‍ സീസണിലും ബുംറ മികച്ച പ്രകടനം പുറത്തെടുത്തു. 19 വിക്കറ്റാണ് ഇന്ത്യന്‍ പേസ് ബൗളര്‍ വീഴ്ത്തിയത്.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here