ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍

Mon,May 20,2019


കറാച്ചി: ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി പാക് താരം ജുനൈദ് ഖാന്‍ രംഗത്ത്. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് താരം പ്രതിഷേധം വെളിപ്പെടുത്തിയത്. 'ഒന്നും പറയാനില്ല, സത്യം കയ്പേറിയതാണെന്നും' ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ജുനൈദ് ഈ ട്വീറ്റ് നീക്കം ചെയ്തു. പേസ് ബൗളറായ ജുനൈദ് ഖാനടക്കം മുന്ന് പേര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് സ്ഥാനനഷ്ടത്തിന് കാരണം. പകരം പ്രാഥമിക ടീമില്‍ പേരില്ലാതിരുന്ന മുഹമ്മദ് ആമിറിനെ ടീമിലെടുത്തു. ഇംഗ്ലണ്ടിനെതിരായ രണ്ട് ഏകദിനങ്ങളില്‍ 18 ഓവറില്‍ 142 റണ്‍സാണ് ജുനൈദ് വഴങ്ങിയത്. മുഹമ്മദ് ആമിറിനൊപ്പം ആസിഫ് അലി, വഹാബ് റിയാസ് എന്നിവരും ടീമില്‍ തിരികെയെത്തി. ജുനൈദ് ഖാനൊപ്പം ആബിദ് അലി, ഫഹീം അഷ്റഫ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഇതില്‍ ആമിറും വഹാബും പേസര്‍മാരാണ്. മധ്യനിര ബാറ്റിങ്ങിന് കരുത്ത് പകരനാണ് അസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here