ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി

Thu,May 23,2019


ന്യൂഡല്‍ഹി: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഗോമതി മാരിമുത്തു ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. മീറ്റിനുശേഷം നടത്തിയ പരിശോധനയിലാണ് നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. മുപ്പതുകാരിയായ താരത്തിന്റെ മൂത്ര സാമ്പിളില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയിഡിന്റെ അംശം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ താരത്തിന് അധികൃതര്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി സാമ്പിള്‍ പരിശോധനയും പോസിറ്റീവാണെഹ്കില്‍ നാലുവര്‍ഷത്തെ വിലക്കാണ് ഗോമതിക്ക് ലഭിക്കുക. മെഡല്‍ തിരികെ വാങ്ങുകയും ചെയ്യും. ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ തമിഴ്‌നാട്ടുകാരിയായ ഗോമതി സ്വര്‍ണം നേടിയിരുന്നു. അതേസമയം ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പ് മീറ്റിനിടെ തന്നെ ഗോമതി ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നതായി വാര്‍ത്തകളുണ്ട്. ഇക്കാര്യം കൃത്യസമയത്ത് അധികൃതരെ അറിയിക്കുന്നതില്‍ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) വീഴ്ചവരുത്തിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണം. നാഡ ഇക്കാര്യം സമയത്ത് അറിയിച്ചിരുന്നുവെങ്കില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കില്ലായിരുന്നുവെന്ന് അത്‌ലറ്റ്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here