ഇറ്റലിയിലും മികച്ച താരമായി ക്രിസ്റ്റ്യാനോ

Thu,May 23,2019


റോം: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളിലെ സീസണിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം യുവന്റസിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. അരങ്ങേറ്റ സീസണിലാണ് പോര്‍ച്ചുഗല്‍ മുന്നേറ്റതാരം പുരസ്‌കാരം സ്വന്തമാക്കുന്നത്. യുവന്റസിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്രിസ്റ്റ്യാനോ 30 കളിയില്‍നിന്ന് 21 ഗോള്‍ നേടി. എട്ട് അസിസ്റ്റുകളും നടത്തി. സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡില്‍നിന്നാണ് താരം യുവന്റസിലേക്ക് കൂടുമാറിയത്. 35 കളിയില്‍നിന്ന് 26 ഗോള്‍നേടി ലീഗില്‍ ടോപ് സ്‌കോറര്‍ പട്ടം നേടിയ സാംപ്‌ദോറിയയുടെ വെറ്ററന്‍ സ്‌ട്രൈക്കര്‍ ഫാബിയോ ക്വാഗ്ലിയെരല്ലയാണ് മികച്ച സ്‌ട്രൈക്കര്‍. ഇന്റര്‍മിലാന്‍ നായകന്‍ സമീര്‍ ഹാന്‍ഡാനോവിച്ച് മികച്ച ഗോള്‍കീപ്പറായും നാപ്പോളിയുടെ കലിദൗ കൗലിബാലി മികച്ച പ്രതിരോധനിരക്കാരനുമായി. ലാസിയോയുടെ മിനിലോവിച്ച് സാവിച്ചാണ് മധ്യനിരതാരം.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here