ആദ്യത്തെ വനിതാ മാച്ച് റഫറി; ചരിത്രം തിരുത്തി ജി.എസ്. ലക്ഷ്മി

Thu,May 23,2019


ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദ്യത്തെ വനിതാ മാച്ച് റഫറിയായി ഇന്ത്യയുടെ ജി.എസ്. ലക്ഷ്മി. മാച്ച് റഫറിമാരുടെ അന്താരാഷ്ട്ര പാനലില്‍ ലക്ഷ്മിയെ ഉള്‍പ്പെടുത്തി. പുരുഷ ഏകദിനത്തില്‍ അമ്പയറാകുന്ന ആദ്യവനിതയെന്ന ബഹുമതി ഓസ്‌ട്രേലിയയുടെ ക്ലെയര്‍ പൊളാസാക് ഈ മാസമാദ്യം സ്വന്തമാക്കിയിരുന്നു. 51 വയസ്സുള്ള ലക്ഷ്മി ആഭ്യന്തര ക്രിക്കറ്റിലും മൂന്ന് വനിതാ ഏകദിനങ്ങളിലും മൂന്ന് വനിതാ ട്വന്റി 20യിലും മാച്ച് റഫറിയായിരുന്നു. ഐ.സി.സി. പാനലില്‍ ഉള്‍പ്പെട്ടത് വലിയ ബഹുമതിയാണെന്ന് ലക്ഷ്മി പറഞ്ഞു. വലംകൈയന്‍ ബാറ്റ്‌സ്മാനും ഔട്ട്‌സ്വിങ് ബൗളറുമായിരുന്ന ലക്ഷ്മി 19862004 കാലത്ത് സൗത്ത് സെന്‍ട്രല്‍ റെയില്‍വേസ്, ആന്ധ്ര, ബിഹാര്‍, പൂര്‍വമേഖല, ദക്ഷിണമേഖല ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. മാച്ച് ഒഫീഷ്യലുകളായി കൂടുതല്‍ വനിതകളെ നിയമിക്കാനാണ് ശ്രമമെന്ന് ഐ.സി.സി. സീനിയര്‍ മാനേജര്‍ അഡ്രിയാന്‍ ഗ്രിഫിത്ത് വ്യക്തമാക്കി.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here