83 ലെ ലോകകപ്പ് നേടിതന്നത് കപിലിന്റെ ആത്മവിശ്വാസം: ശ്രീകാന്ത്

Mon,May 27,2019


1983 ല്‍ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റില്‍ മുത്തമിടാന്‍ കാരണം കപില്‍ ദേവ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ആത്മവിശ്വാസവും മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും 1983 ല്‍ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായിരുന്ന ക്രിഷ്ണമചാരി ശ്രീകാന്ത്. ലണ്ടനില്‍ ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായി എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഒരു സാധ്യതയും കല്‍പിക്കാത്ത തങ്ങളെ ചാമ്പ്യന്‍മാരാക്കിയത് കപില്‍ ദേവിന്റെ ആത്മവിശ്വാസം മാത്രമാണ്. അതുവരെ കളിച്ച ലോകകപ്പിലെല്ലാം തങ്ങള്‍ തോറ്റിരുന്നു. ടെസ്റ്റ് ക്യാപ്പില്ലാത്ത ശ്രീലങ്കയോട് വരെ അടിയറവ് പറഞ്ഞു. അതുകൊണ്ടുതന്നെ ന്യൂയോര്‍ക്കിലേയ്ക്കുള്ള യാത്രക്കിടെ ലണ്ടനില്‍ ഒന്നു തങ്ങുന്നു എന്നുമാത്രമാണ് തങ്ങള്‍ക്ക് തോന്നിയത്. എന്നാല്‍ കപില്‍ ദേവിന്റെ ആത്മവിശ്വാസം തങ്ങളുടെ ആറ്റിറ്റിയൂഡ് മാറ്റിമറിച്ചുവെന്ന് ശ്രീകാന്ത് പറഞ്ഞു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ ഗയാനയില്‍ അവരെ ഒരുകളിയില്‍ തോല്‍പിച്ചിരുന്നു. എന്തുകൊണ്ട് ഇനിയും അവരെ തോല്‍പിച്ചുകൂടാ എന്ന് കപില്‍ ദേവ് ചോദിച്ചു. ഈ ചോദ്യം തങ്ങളില്‍ ചലനമുണ്ടാക്കിയെന്നും ശ്രീകാന്ത് പറഞ്ഞു. തുടര്‍ന്ന് ഫൈനലില്‍ അവരെ പരാജയപ്പെടുത്തുകയായിരുന്നു. സിംബാബ്വേയ്‌ക്കെതിരെ 173 റണ്‍സടിച്ച കപില്‍ ദേവിന്റെ ഇന്നിംഗ്‌സിനെക്കുറിച്ചും ശ്രീശാന്ത് വാചാലനായി. താനും ഗവാസ്‌ക്കറും പൂജ്യത്തിന് ഔട്ടായി. എന്നാല്‍ അഞ്ചാമതായി ഇറങ്ങിയ കപില്‍ സ്വതസിദ്ധമായ ശൈലിയില്‍ അടിച്ചുകളിച്ചു. തുടര്‍ന്ന് തങ്ങള്‍ക്ക് ലജ്ജ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1992 വരെ 43 ടെസ്റ്റുകളിലും 146 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here