ആ തോല്‍വി കാര്യമാക്കേണ്ടെന്ന് സച്ചിന്‍

Mon,May 27,2019


സന്നാഹമത്സരത്തില്‍ ന്യൂസിലന്റിനോടേറ്റ തോല്‍വി കാര്യമാക്കേണ്ടെന്നും കപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യതന്നെയാണെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ''സന്നാഹ മത്സരങ്ങളില്‍ വിവിധ കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നതിലാകും ടീമിന്റെ ശ്രദ്ധ. അവരൊന്ന് സ്വസ്ഥമായി ഇരിക്കട്ടെ. ലോകകപ്പു പോലുള്ള ഒരു ടൂര്‍ണമെന്റിലെ ഒന്നോ രണ്ടോ മത്സരങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷിച്ച പോലെയാകില്ല. സന്നാഹ മത്സരങ്ങളില്‍ സാഹചര്യങ്ങള്‍ മനസിലാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ പേടിക്കാനായി ഒന്നുമില്ല '' മുംബൈ ടി20 ലീഗിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ മത്സരങ്ങള്‍ക്കു ശേഷവും ടീമിനെ വിലയിരുത്താനില്ലെന്നും സച്ചിന്‍ പറഞ്ഞു. കാരണം ഇതൊരു വലിയ ടൂര്‍ണമെന്റാണ്. ഇത്തരം കാര്യങ്ങള്‍ അതിനിടയ്ക്ക് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ സ്റ്റാര്‍ട്ടിങ് ഇലവനെ വെളിപ്പെടുത്താതിരിക്കാനായി സാധാരണയായി ടീമുകള്‍ മനപ്പൂര്‍വം ചെയ്യുന്നതാണ്.

ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അവസാനത്തെ സന്നാഹ മത്സരം.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here