ധോണിയുടെ ബലിദാന്‍ ചിഹ്നത്തിനും ക്രിസ് ഗെയിലിന്റെ യൂണിവേഴ്‌സല്‍ ബോസിനുമുള്ള വിലക്ക് ഐ.സി.സി പിന്‍വലിച്ചില്ല

Mon,Jun 10,2019


ലണ്ടന്‍: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ എം.എസ് ധോനിയുടെ കീപ്പിംഗ് ഗ്ലൗസിലെ ബലിദാന്‍ ചിഹ്നത്തിനുള്ള വിലക്ക് പിന്‍വലിച്ചില്ല. എന്നുമാത്രമല്ല, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിന്മേല്‍ യൂണിവേഴ്‌സല്‍ ബോസ് എന്ന് പതിച്ചത് എടുത്തുകളയാനും ഐ.സി.സി ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിലാണ് കീപ്പിങ് ഗ്ലൗവില്‍ കരസേനയുടെ ബലിദാന്‍ ചിഹ്നവുമായി ധോനി കളിക്കാനിറങ്ങിയത്. ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഐ.സി.സി ഇടപെട്ടു. ഇതോടെ ധോനി ചിഹ്നം പതിച്ച ഗ്ലൗ ധരിക്കാന്‍ അനുമതിതേടിയെങ്കിലും ലഭിച്ചില്ല.

ഐ.സി.സിക്കു പിന്നാലെ ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതി നിയമിച്ച വിനോദ് റായ് അധ്യക്ഷനായുള്ള ഉന്നതാധികാര സമിതി ഐ.സി.സി ചട്ടം അനുസരിക്കാന്‍ താരത്തോട് നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഓസ്ട്രേലിയയ്‌ക്കെതിരേ ധോനി ചിഹ്നമില്ലാത്ത ഗ്ലൗ ധരിച്ചാണ് കളിക്കാനിറങ്ങിയത്. എന്നാല്‍, ഗാലറിയില്‍ ധോനിക്ക് പിന്തുണയുമായി ആരാധകരെത്തി. ബലിദാന്‍ ചിഹ്നം പ്രദര്‍ശിപ്പിച്ചാണ് അവര്‍ പിന്തുണ പ്രഖ്യാപിച്ചത്.

അതേസമയം ബാറ്റില്‍ യൂണിവേഴ്സല്‍ ബോസ് എന്നുപതിക്കുന്നതിനാണ് ഗെയ്ല്‍ അനുമതിതേടിയിരുന്നത്, ഇതും നിരസിക്കപ്പെട്ടു. വ്യക്തിപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നതായിരുന്നു കാരണം.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here