ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം

Mon,Jun 10,2019


മുംബൈ: ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ നേടിതന്ന ഇതിഹാസതാരം യുവ് രാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യ ജേതാക്കളായ 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും നിര്‍ണായ സാന്നിധ്യമായത് യുവിയായിരുന്നു. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഓരോവറിലെ ആറു പന്തും സിക്‌സറിന് പറത്തി യുവ് രാജ് സിംഗ് ലോകക്രിക്കറ്റില്‍ പുതിയ ഒരേട് തുന്നിച്ചേര്‍ത്തു.

2000 മുതല്‍ 2017 വരെ നീണ്ട 17 വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച യുവി 304 ഏകദിനങ്ങളില്‍8701 റണ്‍സെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റണ്‍സ് നേടി. 58 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സാണ് സമ്പാദ്യം. അതിനിടയില്‍ കാന്‍സര്‍ വന്നതുമുലം താല്‍ക്കാലിക വിടവാങ്ങള്‍ നടത്തേണ്ടത് കരിയറില്‍ തിരിച്ചടിയായി.

ക്രിക്കറ്റ് നിലനില്‍ക്കുന്നിടത്തോളം കാലം ക്രിക്കറ്റ് ആരാധാകര്‍ക്ക് മനസ്സില്‍ താലോലിക്കാന്‍ ഒരുപാട് മികച്ച ഇന്നിംഗ്‌സുകള്‍ നല്‍കായാണ് യുവരാജ് വിടവാങ്ങുന്നത്.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • Write A Comment

   
  Reload Image
  Add code here